App Logo

No.1 PSC Learning App

1M+ Downloads
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?

Aഫ്രാൻസിസ്കോ ഫ്രാങ്കോ

Bമിഗുവൽ പ്രിമോ ഡി റിവേര

Cമാനുവൽ അസാന

Dജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര

Answer:

A. ഫ്രാൻസിസ്കോ ഫ്രാങ്കോ

Read Explanation:

ഫ്രാൻസിസ്കോ ഫ്രാങ്കോ

  • സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് (1936-1939), ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയാണ് റിപ്പബ്ലിക്കൻ ഗവൺമെൻ്റിനെതിരായ നാഷണലിസ്റ്റ് വിഭാഗത്തിന് നേതൃത്വം നൽകിയത്.
  • നാഷണലിസ്റ്റുകളുടെ പ്രഥമ നേതാവായിരുന്ന  അദ്ദേഹം യുദ്ധാനന്തരം  സ്പെയിനിൻ്റെ ഏകാധിപതിയായി.
  • ഇതോടെ സ്പെയിനിൽ ഫാസിസ്റ്റ് സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ടു
  • രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കു ചേർന്നില്ലെങ്കിലും ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും നിർണ്ണായകമയ സഹായങ്ങൾ ഇദ്ദേഹം നൽകി
  • 1975-ൽ അദ്ദേഹം അന്തരിച്ചു.

Related Questions:

പ്രീണന നയവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ പ്രീണനത്തിൻ്റെ ശക്തമായ വക്താവായിരുന്നു
  2. ഒന്നാം ലോക യുദ്ധത്തിന് ശേഷമുണ്ടായ സോവിയറ്റ് വിരുദ്ധത കാരണം ഫ്രാൻസും പ്രീണന നയം സ്വീകരിച്ചു.
  3. പ്രീണന നയം ഫാസിസ്റ്റ് ശക്തികളെ കൂടുതൽ അക്രമങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു.
    രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനിക സഖ്യമായ അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
    ഹിറ്റ്ലറുടെ രഹസ്യപോലീസിന്റെ പേര് ?

    അഡോൾഫ് ഹിറ്റ്ലറിന്റെ ആദ്യകാല രാഷ്ട്രീയ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കൂക:

    1. 1923 ൽ ഹിറ്റ്ലർ ജർമ്മനിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തി പരാജയെപ്പെടുകയും,തടവിലാവുകയും ചെയ്തു .
    2. തടവറയിൽ വച്ചാണ് ഹിറ്റ്ലർ ആത്മകഥ രചിച്ചത്
    3. 1930 ജനുവരി 30-ന് ജർമ്മൻ പ്രസിഡൻ്റ് പോൾ വോൺ ഹിൻഡൻബർഗ് ഹിറ്റ്‌ലറെ ജർമ്മനിയുടെ ചാൻസലറായി നിയമിച്ചു.
      മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?