Challenger App

No.1 PSC Learning App

1M+ Downloads
സ്പിയർമാന്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു. അവ ഏവ ?

Ag, k ഘടകം

Bk, s ഘടകം

Cg, s ഘടകം

Ds, f ഘടകം

Answer:

C. g, s ഘടകം

Read Explanation:

ദ്വിഘടക സിദ്ധാന്തം (Two Factor Theory)

  • സ്പിയർമാൻ (Spearman) ആണ് ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചത്.
  • ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു :-

(i) സാമാന്യ ഘടകം (g factor = general factor)

(ii) വിശിഷ്ട ഘടകം (s factor = specific factor)

  • ഏതൊരു മനസികപ്രവർത്തനത്തിലും g ഏറിയോ കുറഞ്ഞോ കാണപ്പെടും.
  • g ഓരോ കാര്യങ്ങൾക്കും പ്രത്യേകം വേണ്ടതായ s ഘടകവുമായി ചേർന്ന് പ്രവർത്തിക്കുന്നു. 
  • എല്ലാ വ്യക്തികളിലും ഈ രണ്ടു ഘടകങ്ങളും ഉണ്ട് (പക്ഷെ വിഭിന്നമായിരിക്കും).
  • ഒരു പ്രവർത്തിചെയ്യാൻ എല്ലാവരിലും കാണപ്പെടുന്ന പൊതുഘടകമാണ് g.
  • ആ പ്രവർത്തിക്കു മാത്രം ആവശ്യമായ s വിവിധ നിലവാരത്തിൽ കാണപ്പെടും. 
  • g ഘടകം ഉയർന്ന തോതിൽ ഉള്ള വ്യക്തിക്ക് ഏറ്റെടുക്കുന്ന ഏതൊരു പ്രവർത്തനത്തിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാവും. 

 


Related Questions:

ഭാഷാപരമായ ബുദ്ധി ഏത് ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ് ?
ബുദ്ധിയെ പറ്റിയുള്ള ട്രൈയാർക്കിക്ക് സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?
ബിനെറ്റ് എന്ന മനഃശാസ്ത്രജ്ഞന്റെ ജന്മസ്ഥലം ?
ബുദ്ധിമാപനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ?
മോറോൺ എന്നാൽ