'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തി ഡൽഹി വാല്മീകി സദനിലേക്കുള്ള റോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വൃത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചു. സ്വച്ഛ് ഭാരത് മിഷൻ ആസ്പദമാക്കി കേരളത്തിൽ നടപ്പാക്കിയ പദ്ധതിയാണ് 'ശുചിത്വ മിഷൻ'.