App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര സമരസേനാനിയായിരുന്ന സൂര്യ സെൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം

Bചിറ്റഗോങ് ആയുധപ്പുര ആക്രമണം

Cഇന്ത്യൻ നാവിക സമരം

Dലാഹോർ ഗൂഢാലോചനക്കേസ്

Answer:

B. ചിറ്റഗോങ് ആയുധപ്പുര ആക്രമണം

Read Explanation:

ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വിപ്ലവകാരിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സൂര്യ സെൻ(1894–1934). 1930 ഏപ്രിൽ 30 നാണ് ചിറ്റഗോങ് പ്രവിശ്യയിലെ പോലീസിന്റെയും മറ്റ് അനുബന്ധ സേനകളുടെയും പ്രധാന ആയുധശാല സൂര്യസെന്നിന്റെ നേതൃത്ത്വത്തിലുള്ള ആയുധധാരികളായ വിപ്ലവകാരികൾ പിടിച്ചെടുത്തു. അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച് പതാക ഉയർത്തി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു.


Related Questions:

ചുവടെ തന്നിരിക്കുന്ന സംഭവങ്ങൾ പരിഗണിക്കുക.

1. ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു

2. വാഗൺ ട്രാജഡി

3. മിന്റോമോർലി പരിഷ്കാരങ്ങൾ

4. ചൗരിചൗരാ സംഭവം

ശരിയായ കാലഗണനാ ക്രമത്തിൽ എഴുതുക.

താഴെപ്പറയുന്നവയിൽ ദാദാഭായ് നവറോജിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലണ്ടൻ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു.
  2. കോൺഗ്രസിലെ തീവ്രവാദി നേതാവായിരുന്നു.
  3. മൂന്നു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായി.
  4. 'പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇന്ത്യ' എന്ന കൃതി രചിച്ചു.
    1907 ലെ സ്റ്റട്ട്ഗാർട്ട് സമ്മേളനത്തിൽ വെച്ച് ഇന്ത്യയ്ക്ക് സ്വയം ഭരണം ആവശ്യപ്പെട്ടത് ആര് ?
    വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :
    ഝാൻസി റാണിയുടെ ബാല്യകാല നാമം ?