App Logo

No.1 PSC Learning App

1M+ Downloads
സ്വയം സ്ഥിരമായ മാറ്റത്തിനു വിധേയം ആകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റം ഉണ്ടാക്കുന്ന പാദാർത്ഥങ്ങൾ ആണ് ?

Aഉൽപ്രേരകങ്ങൾ

Bഅഭികാരകം

Cഓക്സീകാരി

Dനിരോക്സീകാരി

Answer:

A. ഉൽപ്രേരകങ്ങൾ

Read Explanation:

  • ഉൽപ്രേരകം ( catalyst ) - സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവർത്തനത്തിന്റെ നിരക്ക് വ്യത്യാസപ്പെടുത്തുവാൻ കഴിവുള്ള പദാർത്ഥം 

  • പോസിറ്റീവ് ഉൽപ്രേരകങ്ങൾ - രാസപ്രവർത്തനത്തിന്റെ വേഗത വർധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ 

  • നെഗറ്റീവ് ഉൽപ്രേരകങ്ങൾ  - രാസപ്രവർത്തനത്തിന്റെ വേഗത കുറയ്ക്കുന്ന ഉൽപ്രേരകങ്ങൾ 

  • ഒരു ഉഭയദിശാ രാസപ്രവർത്തനത്തിൽ സംതുലന സ്ഥിരാങ്കത്തിന് മാറ്റം വരുത്താതെ വേഗത്തിൽ സംതുലനാവസ്ഥ കൈവരിക്കാൻ ഉൽപ്രേരകം സഹായിക്കുന്നു 

  • ഉൽപ്രേരകം പുരോപ്രവർത്തനത്തിനെയും പശ്ചാത്പ്രവർത്തനത്തിന്റെയും ഒരേ നിരക്കിൽ ഉൽപ്രേരണം ചെയ്യുന്നതിനാൽ സംതുലനാവസ്ഥക്ക് മാറ്റമില്ലാതെ തന്നെ വളരെ വേഗം ആ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു 

നിർമ്മാണ പ്രക്രിയകളും ഉൽപ്രേരകങ്ങളും 

  • കോൺടാക്ട് പ്രോസസ് - വനേഡിയം പെന്റോക്സൈഡ് 
  • ഹേബർ പ്രക്രിയ - സ്പോഞ്ചി അയൺ 
  • വനസ്പതി നിർമ്മാണം - നിക്കൽ 
  • ഓസ്വാൾഡ് പ്രക്രിയ - പ്ലാറ്റിനം 

Related Questions:

ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ആകെ മാസും ഉൽപന്നങ്ങളുടെ ആകെ മാസും എങ്ങനെയായിരിക്കും?
ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനങ്ങൾ :
മാസ് സംരക്ഷണമിയമം (Law of conservation of mass) പ്രസതാവിച്ചത്?
ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ് ?
ജ്വലന പ്രക്രിയയിൽ ഓക്സിജൻ്റെ പങ്ക് കണ്ടെത്തിയത് ആരാണ് ?