App Logo

No.1 PSC Learning App

1M+ Downloads

സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ, ഒരു രാസപ്രവര്‍ത്തനത്തിന്‍റെ വേഗതയെ, സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?

Aഅഭികാരകം

Bഉല്‍പന്നം

Cഎന്‍സൈമുകള്‍

Dഉല്‍പ്രേരകങ്ങള്‍

Answer:

D. ഉല്‍പ്രേരകങ്ങള്‍

Read Explanation:

  • ഒരു രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതും രാസപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാത്തതുമായ രാസവസ്തുവാണ് ഉത്പ്രേരകം.

  • രാസപ്രവർത്തനത്തിനുശേഷം ഉത്പ്രേരകം അതിന്റെ യഥാർത്ഥ അളവിൽ തിരിച്ചു ലഭിക്കുന്നു.

  • അതായത് രാസപ്രവർത്തനത്തിൽ ഉത്പ്രേരകം ഉപയോഗിക്കപ്പെടുന്നില്ല.

  • എന്നാൽ ഉത്പ്രേരകം രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു.

  • കുറഞ്ഞ ഊർജ്ജത്തിൽ രാസപ്രവർത്തനം നടത്താൻ സഹായിക്കുന്നു.

  • സാധാരണയായി ഉത്പ്രേരകങ്ങൾ വളരെ കുറഞ്ഞ അളവിലേ വേണ്ടിവരാറുള്ളൂ


Related Questions:

പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കും?

സിങ്ക് സൾഫൈഡും, ലെഡ് സൾഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയിൽ ഡിപ്രസൻറ് ആയി ഉപയോഗിക്കുന്ന രാസവസ്തു ?

രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം:

ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?

ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്നു എന്ന് കണ്ടെത്തിയത് ആരാണ് ?