App Logo

No.1 PSC Learning App

1M+ Downloads
സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്?

Aസെയ്ദ് അഹമ്മദ്ഖാന്‍

Bചിത്തരഞ്ജന്‍ദാസ്

Cബാലഗംഗാധര തിലക്

Dസുഭാഷ്ചന്ദ്രബോസ്

Answer:

B. ചിത്തരഞ്ജന്‍ദാസ്

Read Explanation:

ചിത്തരഞ്ജൻ ദാസ്

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനേതാവും.

  •  ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു. 

  • 1909-ൽ അഭിഭാഷകൻ കൂടിയായ ചിത്തരഞ്ജൻ ദാസ് അലിപൂർ ബോംബ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട അരബിന്ദോ ഘോഷിന് വേണ്ടി വാദിക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും കോടതി പ്രഖ്യാപിക്കുകയും ചെയ്തു.

  • 1922-ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി

  • 'നാരായണ' എന്ന പേരിൽ ഒരു മാസിക പുറത്തിറക്കിയ വ്യക്തി.

സ്വരാജ് പാർട്ടി

  • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവങ്ങലിനെ തുടർന്ന് കോൺഗ്രസി ലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന

  • സ്വരാജ് പാർട്ടി രൂപീകരിക്കാൻ നേത്യത്വം നൽകിയ പ്രധാന നേതാക്കൾ :
    സി.ആർ.ദാസ്, മോത്തിലാൽ നെഹ്റു

  • സ്വരാജ് പാർട്ടി രൂപീകൃതമായത് :1923 ജനുവരി 1

  • സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം : അലഹബാദ്

  • സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ് : സി.ആർ.ദാസ്

  •  സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി : മോത്തിലാൽ നെഹ്റു


Related Questions:

ഇന്ത്യയിൽ ഹോംറൂൾ ലീഗ് എന്ന ആശയം കടംകൊണ്ടത് ഏത് രാജ്യത്തുനിന്നാണ്?

Which of the following statements related to the Home Rule movement was correct?

1.The Term ‘Home rule’ was adopted from Ireland.

2.Sir CP Ramaswami Iyer became the Vice President of the Home Rule league of Annie Beasent

'സംബാദ് കൗമുദി' എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് ?
അനുശീലൻ സമിതിയുടെ ശാഖയായിരുന്ന ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത് ആര് ?
പാരീസ് ഇന്ത്യൻ സൊസൈറ്റി പ്രസിദ്ധീകരിച്ച മാസിക ഏത് ?