സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ഏത് ?
Aബോംബെ സമ്മേളനം
Bലാഹോർ സമ്മേളനം
Cഡൽഹി സമ്മേളനം
Dകൊൽക്കത്ത സമ്മേളനം
Answer:
B. ലാഹോർ സമ്മേളനം
Read Explanation:
ലാഹോർ സമ്മേളനം (1929)
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു 1929 ൽ ലാഹോറിൽ വച്ച് നടന്ന INC സമ്മേളനം
ജവഹർലാൽ നെഹ്റുവായിരുന്നു അധ്യക്ഷൻ
ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാനും തീരുമാനിച്ചു.
ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവിൽ നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതു കൊണ്ട് ഉദ്ദേശിച്ചത്.
വട്ടമേശ സമ്മേളനങ്ങൾ ബഹിഷ്‌കരിക്കുവാനും സമ്മേളനത്തിൽ തീരുമാനമായി
ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.