അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് ( AITUC) സ്ഥാപിതമായ വർഷം ഏത് ?
A1920
B1921
C1922
D1924
Answer:
A. 1920
Read Explanation:
അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC)
- ബോംബെയിലെ തൊഴിലാളി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ബാലഗംഗാധര തിലകൻ, പഞ്ചാബിലെ തീവ്രദേശീയവാദി നേതാവായിരുന്ന ലാലാ ലജ്പത് റായ് എന്നിവരുടെ ശ്രമഫലമായി രൂപീകരിക്കപ്പെട്ടു.
- 1920 ഒക്ടോബർ 31ന് നിലവിൽ വന്നു.
- ലാലാ ലജ്പത് റായി തന്നെയായിരുന്നു സംഘടനയുടെ ആദ്യ പ്രസിഡൻറ്.
- ദിവാൻ ചമൻ ലാൽ ആയിരുന്നു ആദ്യ സെക്രട്ടറി.
- AITUC ഇന്ത്യയിലെ ഏറ്റവും പഴയ ട്രേഡ് യൂണിയൻ ഫെഡറേഷനാണ്.
- വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ സ്ഥാപക അംഗമാണ് AITUC.
- നിലവിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയാണ്.