App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം ?

Aകോഴിക്കോട്

Bപയ്യന്നൂർ

Cആലുവ

Dഒറ്റപ്പാലം

Answer:

C. ആലുവ

Read Explanation:

  • സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം  - ആലുവ (1949 )

  • 1949 ജൂലൈ ഒന്നിനാണ്  തിരു കൊച്ചി സംയോജനം നടന്നത്.  

  • തിരു-കൊച്ചി സംയോജനത്തെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ പേര് - ബക് കമ്മിറ്റി 

  • തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ രാജ്യപ്രമുഖ്  -  ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

  • തിരു-കൊച്ചിസംസ്ഥാനത്തിന്റെ ആസ്ഥാനം തിരുവനന്തപുരവും ഹൈക്കോടതി കൊച്ചിയും ആണെന്ന് തീരുമാനിച്ചു. 

  • തിരു-കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രി -  ടി. കെ നാരായണപിള്ള 

  • 1950 ൽ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ പ്രധാനമന്ത്രി എന്ന പദം മുഖ്യമന്ത്രി എന്ന പദം ആയി മാറി

  • ഇന്ത്യയിൽ രണ്ടാമതായി ഒരു നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം -  തിരുവിതാംകൂർ 

  • തിരുവിതാംകൂർ നിയമ നിർമ്മാണ സഭ നിലവിൽ വന്നത് - 1888


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. തിരുവിതാംകൂറിലും കൊച്ചിയിലും ജനാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടിയും, ദിവാനായിരുന്ന സർ സി പി യുടെ ദുർഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയും നടന്ന പ്രക്ഷോഭങ്ങള്‍ ഉത്തരവാദഭരണ പ്രക്ഷോഭങ്ങൾ എന്നറിയപ്പെടുന്നു.
  2. തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആയിരുന്നു.
  3. കൊച്ചിയിൽ ഉത്തരവാദ ഭരണം നേടിയെടുക്കാൻ വേണ്ടി പ്രക്ഷോഭം നയിച്ച സംഘടന കൊച്ചിൻ രാജ്യ പ്രജാമണ്ഡലം ആണ്.
    ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത്?
    തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രെസ്സിൻ്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ ആണ് ?
    The state of Thiru-Kochi was formed in :
    കേരളത്തിലെ ആദ്യ വനിതാ സമ്മേളനം നടന്ന സ്ഥലം?