App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം ഏത് ?

Aനിവർത്തന പ്രക്ഷോഭം

Bപാലിയം സത്യാഗ്രഹം

Cമാഹി വിമോചന സമരം

Dഎം.എസ്.പി സമരം

Answer:

B. പാലിയം സത്യാഗ്രഹം

Read Explanation:

പാലിയം സത്യാഗ്രഹം.

  • 1947 ൽ കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യാഗ്രഹം
  • സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹമാണിത്.
  • 1947 ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.
  • സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിക്കുകയും. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപെടുകയും ചെയ്തു,
  • പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിതയാണ് കെ.കെ.കൗസല്യ.

Related Questions:

കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?
'മാറുമറയ്ക്കൽ സമരം' എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം :
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?
Malayali Memorial, a memorandum submitted by people to Maharaja Sree Moolam Thirunal in :
കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപം നടന്നതെവിടെ?