App Logo

No.1 PSC Learning App

1M+ Downloads
സ്വാഭാവിക സാഹചര്യത്തിൽ പൂർണതയിലെത്തുന്ന തരത്തിൽ നടപ്പിലാക്കപ്പെടുന്ന പ്രശ്നാധിഷ്ഠിത പ്രക്രിയ :

Aസെമിനാർ

Bകോറിയോഗ്രാഫി

Cഡെമോൺസ്ട്രേഷൻ

Dപ്രൊജക്ട്

Answer:

D. പ്രൊജക്ട്

Read Explanation:

പ്രോജക്ട് രീതി (Project Method)

  • ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി - പ്രോജക്ട് രീതി
  • പ്രോജക്ട് രീതിയുടെ ഉപജ്ഞാതാവ് - വില്യം എച്ച് കിൽപാട്രിക്
  • ജോൺ ഡ്യൂയിയുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതി - പ്രോജക്ട് രീതി

പ്രോജക്ട് രീതിയുടെ മികവുകൾ

  • സജീവമായ പഠനപ്രക്രിയയാണ് പ്രോജക്ട് രീതി.
  • പഠിതാക്കളുടെ സമ്പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നു.  
  • സമഗ്ര വ്യക്തിത്വ വികസനം സാധ്യമാകുന്നു.
  • യഥാർത്ഥ ജീവിതപ്രശ്നങ്ങളുമായി ബന്ധമുള്ളതാകയാൽ ഭാവി ജീവിതത്തിൽ ഈ രീതിയിലുള്ള പഠനം സഹായിക്കുന്നു.
  • പഠിതാവ് പൂർണസ്വാതന്ത്ര്യം അനുഭവിക്കുന്നു. ഇത് ആത്മവിശ്വാസം വളർത്തുന്നതിനും ഉത്തരവാദിത്വബോധമുള്ളവരാക്കുന്നതിനും സഹായിക്കും.
  • സഹകരണം, സംഘപ്രവർത്തനം, ത്യാഗം തുടങ്ങിയ സാമൂഹ്യഗുണങ്ങൾ ആർജിക്കുന്നതിന് സഹായിക്കുന്നു.
  • ആന്തരിക പ്രചോദനത്തിലൂടെ പഠനത്തിൽ താൽപര്യമുള്ളവരാകുന്നു.
  • പ്രശ്നപരിഹരണത്തിൽ നിന്ന് ലഭിക്കുന്ന ആനന്ദം തുടർപഠനത്തെ സ്വാധീനിക്കുന്നു. 

Related Questions:

നേരിട്ടുള്ള ബോധനം (Direct instruction) ഫലപ്രദമാകുന്ന സന്ദർഭം ?
കാട്ടുപന്നിയുടെ ചിത്രമുള്ള പ്രാചീന ശിലായുഗ പ്രദേശം ഏത് ?
ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രത്യേക ആശയത്തെ പ്രത്യക്ഷവൽക്കരിക്കുന്നതാണ് - ?
പഠനത്തിലൂടെ നേടിയ ആശയങ്ങളും ധാരണകളും സ്വയം വിമർശാനാത്മകമായി പരിശോധിക്കുകയും മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു വിലയിരുത്തൽ രീതി ഉണ്ട്. ഇത് അറിയപ്പെടുന്നത് ?
Which among the following will come under the Principles of Curriculum Construction?