App Logo

No.1 PSC Learning App

1M+ Downloads
സർവേ ഓഫ് ഇന്ത്യ (SOI) ടോപ്പോഗ്രാഫിക്കൽ മാപ്പുകളിൽ ഏത് പ്രൊജക്ഷൻ ആണ് ഉപയോഗിക്കുന്നത് ?

Aലാംബർട്ട് കൺഫോർമൽ കോണിക്ക്

Bമെർക്കേറ്റർ

Cപോളികോണിക്

Dഅസിമുത്തൽ സമദൂരം

Answer:

C. പോളികോണിക്

Read Explanation:

സർവേ ഓഫ് ഇന്ത്യ

  • ഇന്ത്യയിൽ ധരാതലീയ ഭൂപ ടങ്ങൾ നിർമിക്കുന്ന ഔദ്യോഗിക ഏജൻസി
  • ഡെറാഡൂൺ ആണ്  സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം 
  • വിവിധ  ആവശ്യങ്ങൾക്കായി 1: 1000000, 1:250000, 1:50000, 1 : 25000 എന്നീ വിവിധ തോതുകളിൽ സർവേ ഓഫ് ഇന്ത്യ ധരാതലീയഭൂപട ങ്ങൾ നിർമിച്ചിട്ടുണ്ട്.
  • രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപട ങ്ങൾ സർവേ ഓഫ് ഇന്ത്യ തയാറാക്കി യിട്ടുണ്ട്.
  • ഇന്ത്യയിൽ നിർമിക്കുന്ന ധരാതലീയ ഭൂപടങ്ങൾ പൊതുവെ 'സർവേ ഓഫ് ഇന്ത്യ ഭൂപടങ്ങൾ' (SOI Maps) എന്ന പേരിലും അറിയപ്പെടുന്നു.
  • സർവേ ഓഫ് ഇന്ത്യ ടോപ്പോഗ്രാഫിക്കൽ മാപ്പുകളിൽ ഉപയോഗിക്കുന്ന  പ്രൊജക്ഷൻ - പോളികോണിക് പ്രൊജക്ഷൻ

Related Questions:

2024 ൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
ഭൂമിയിലെ എല്ലാത്തരം ശിലകളുടെയും പൂർവ്വിക സ്ഥാനം ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ് ?
അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ശിലകളിൽ നിന്നും ധാതുക്കളെ വേർതിരിക്കാൻ അപക്ഷയ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

2.സസ്യങ്ങളുടെ വേരുകൾ ശിലകൾക്കിടയിൽ ആഴ്ന്ന് ഇറങ്ങുന്നതും,സസ്യ/ജന്തുക്കളുടെ ജീർണ്ണനം  മൂലം ഉണ്ടാകുന്നതും ജൈവിക അപക്ഷയം ആണ്.

3.പാറപൊട്ടിക്കൽ, ഖനനം, നിർമ്മാണപ്രവർത്തനങ്ങൾ മണ്ണിടിക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന അപക്ഷയങ്ങൾ ഭൗതിക അപക്ഷയങ്ങളാണ്.