App Logo

No.1 PSC Learning App

1M+ Downloads
സർവ്വരാജ്യ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം ഇവയിൽ ഏതായിരുന്നു?

Aആഗോളതലത്തിൽ ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കൽ

Bഅംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക

Cരണ്ടാമതൊരു ലോകമഹാ യുദ്ധം ഒഴിവാക്കൽ

Dഇവയൊന്നുമല്ല

Answer:

C. രണ്ടാമതൊരു ലോകമഹാ യുദ്ധം ഒഴിവാക്കൽ

Read Explanation:

സർവ്വരാജ്യ സഖ്യം (League of Nations)

  • ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയായ വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് സർവ്വരാജസഖ്യം നിലവിൽ വന്നത്.
  • വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം : 1919
  • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്.
  • അതിനാൽ തന്നെ വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  • 1919 ജൂൺ 28ന് സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്നു
  • 1920 ജനുവരി 10നാണ് സർവ്വരാജ്യസഖ്യം നിലവിൽ വന്നത്.
  • ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
  • സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ : ജെയിംസ് എറിക് ഡ്രമണ്ട്
  • സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ : സീൻ ലെസ്റ്റർ
  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക എന്നതായിരുന്നു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യം.
  • എന്നാൽ ഈ ലക്ഷ്യത്തിൽ സർവരാജ്യസഖ്യം പരാജയപ്പെടുകയും,രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
  • രണ്ടാം ലോകമഹായുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന് പകരം നിലവിൽ വന്ന സംഘടന : ഐക്യരാഷ്ട്രസഭ
  • ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്നത് : ലീഗ് ഓഫ് നേഷൻസ്

Related Questions:

Which organ of the UNO functions from Peace Palace in The Hague, The Netherlands?
UNDP ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആസ്ഥാനം ?
താഴെ തന്നിരിക്കുന്നതിൽ ഏത് രാജ്യമാണ് ASEAN അംഗം അല്ലാത്തത്?
ആധുനിക യൂറോപ്പിന്റെ സൃഷ്ടാക്കളിൽ ഒരാളായ ഏത് വ്യക്തിയെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിലേക്ക് ഉയർത്തുന്നത് ?
ചേരിചേരാ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പെടാത്തത് :