App Logo

No.1 PSC Learning App

1M+ Downloads
ഹംഗർ (വിശപ്പ്) ഹോർമോൺ എന്നറിയപ്പെടുന്നത് ?

Aഗ്രെലിൻ

Bടയലിൻ

Cപെപ്സിൻ

Dട്രിപ്സിൻ

Answer:

A. ഗ്രെലിൻ

Read Explanation:

ഗ്രെലിൻ

  • ആമാശയത്തിൽ ഉൽപ്പാദിപ്പിക്കപെടുന്ന ഒരു ഹോർമോണാണ് ഗ്രെലിൻ.
  • ഇത് 'Hunger Hormone' എന്നറിയപ്പെടുന്നു.
  • ഇത് വിശപ്പിനെ വർദ്ധിപ്പിക്കാനായി തലച്ചോറിലേക്ക് സന്ദേശങ്ങൾ അയക്കുകയും തന്മൂലം വിശപ്പ് വർദ്ധിക്കുകയും ചെയ്യുന്നു.
  • ഗ്രെലിൻ്റെ പ്രവർത്തനഫലമായി ആമാശയ ചലനം വർദ്ധിക്കുകയും ഗ്യാസ്ട്രിക് ആസിഡിന്റെ സ്രവണം കൂടുതൽ ആവുകയും ചെയ്യുന്നു.
  • ഭക്ഷണത്തിനു മുൻപ് ഗ്രെലിൻ്റെ അളവ് ശരീരത്തിൽ വളരെ കൂടുതലായിരിക്കും.
  • ഭക്ഷണത്തിനുശേഷം ഇത് ക്രമാനുസൃതമായി കുറയുകയും ചെയ്യുന്നു.

 


Related Questions:

What does insulin regulate?
ചുവടെ കൊടുത്തിരിക്കുന്ന ഹോർമോണുകളിൽ ഏതിന്റെ അഭാവം മൂലമാണ് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയേക്കാൾ കൂടുതലാവുന്നത്?
Mark the one, which is NOT the precursor of the hormone?
Interferons are

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ -ഇൻസുലിൻ ആണ്.

2.കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഗ്ലുക്കഗോൺ ആണ്.