App Logo

No.1 PSC Learning App

1M+ Downloads
ഹരിതഗൃഹവാതകങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ആഗോളശ്രമങ്ങളിൽ ഏറ്റവും പ്രധാനമായ പ്രോട്ടോക്കോൾ ഏതാണ് ?

Aനഗോയ പ്രോട്ടോക്കോൾ

Bകാർട്ടജീന പ്രോട്ടോക്കോൾ

Cക്യോട്ടോ പ്രോട്ടോക്കോൾ

Dറാംസർ കൺവെൻഷൻ

Answer:

C. ക്യോട്ടോ പ്രോട്ടോക്കോൾ

Read Explanation:

ക്യോട്ടോ പ്രൊട്ടോക്കോൾ

  • കാലാവസ്ഥാവ്യതിയാനം കുറയ്ക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പദ്ധതിയാണ് ക്യോട്ടോ പ്രൊട്ടോക്കോൾ

  • ഹരിതഗൃഹവാതകങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ആഗോളശ്രമങ്ങളിൽ ഏറ്റവും പ്രധാനമായ പ്രോട്ടോക്കൊളായി ഇതിനെ കണക്കാക്കുന്നു

ക്യോട്ടോ പ്രോട്ടോക്കോളിന്റെ പ്രധാന വ്യവസ്ഥകൾ:

  • വികസിത രാജ്യങ്ങൾ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 1990 ലെ നിലവാരത്തിൽ നിന്ന് 2008-2012 കാലയളവിൽ 5.2% എങ്കിലും കുറയ്ക്കണം.

  • വികസിത രാജ്യങ്ങൾ ഈ ലക്ഷ്യം കൈവരിക്കുന്നതിന് വനനശീകരണം കുറയ്ക്കുകയും വന പരിപാലനം പ്രോത്സാഹിപ്പികുകയും ചെയ്യണം.

  • വികസിത രാജ്യങ്ങൾക്ക് മറ്റ് വികസിത രാജ്യങ്ങളിൽ ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിനുള്ള പദ്ധതികളിൽ നിക്ഷേപം നടത്താം

  • 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്.

  • ക്യോട്ടോ പ്രോട്ടോകോൾ 2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തിൽ വന്നത്.

  • ക്യോട്ടോ പ്രോട്ടോകോളിന്റെ ആദ്യ കാലാവധി 31/12/ 2012ൽ അവസാനിച്ചു.

  • രണ്ടാമത്തെ കാലാവധി 2020-ഓടെയും അവസാനിച്ചു.


Related Questions:

What is the main aim of Stockholm Convention on persistent organic pollutants?
What is the full form of ENMOD?
The animal which appears on the logo of WWF is?
ഇക്കോളജി എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?
2024 ലെ സംസ്ഥാന വയോസേവന പുരസ്കാരത്തിൽ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തത് ?