App Logo

No.1 PSC Learning App

1M+ Downloads
'ഹരിശ്രീ ഗണപതയെ നമഃ' എന്ന് ആരംഭിക്കുന്ന ശാസനം ഏതാണ്?

Aതരിസാപ്പള്ളി ശാസനം

Bജൂത ശാസനം

Cവീരരാഘവപ്പട്ടയം

Dമാമ്പള്ളി ശാസനം

Answer:

C. വീരരാഘവപ്പട്ടയം

Read Explanation:

  • 'ഹരിശ്രീ ഗണപതയെ നമഃ' എന്ന് ആരംഭിക്കുന്ന ശാസനമാണ് വീരരാഘവപ്പട്ടയം.

  • കുലശേഖരന്മാർക്കു ശേഷം മഹോദയപുരം ആസ്ഥാനമാക്കിയ പെരുമ്പടപ്പ് രാജാവായ 'മാകോതൈപട്ടണത്ത്' വീരരാഘവചക്രവർത്തി 'ഇരവികോർത്തനനായ ചേരമാൻ ലോകപ്പെരും ചെട്ടിക്ക്' 'മണിക്കിരാമപട്ട'വും (മണിഗ്രാമം) മറ്റു ചില അവകാശങ്ങളും വിട്ടു കൊടുത്തതായുള്ള താമ്ര ശാസനമാണിത്.

  • ഈ ശാസനത്തിലെ ഗ്രഹനില അടിസ്ഥാനമാക്കി ഇതിന്റെ കാലം എ.ഡി. 774 ആണെന്ന് ഡോ. ബർണലും 775 ആണെന്ന് കീൽഹോണും അഭിപ്രായപ്പെട്ടിട്ടുണ്ട്.


Related Questions:

കോട്ടയം ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത് ?
'മണിഗ്രാമം' എന്ന വ്യാപാരസംഘത്തിലെ കച്ചവടപ്രമാണി യായ ഇരവികോർത്തന് വീരരാഘവചക്രവർത്തി അനുവദിച്ചുകൊടുത്ത അധികാരാവകാശങ്ങൾ പ്രമേയമാക്കിയ ശാസനം?
കോട്ടയം വലിയപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രാചീനരേഖ ?
മലയാള ഗദ്യകൃതികളിൽ ഏറ്റവും പ്രാചീനമെന്ന് സാഹിത്യചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ശാസനം ?
കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള പ്രഥമ ശാസനം ?