ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?Aശ്യാം നാരായൺ പാണ്ഡെBമധുപന്ത്Cമനോജ്‌ദാസ്Dധൻപത് റായ് ശ്രീവാസ്തവAnswer: D. ധൻപത് റായ് ശ്രീവാസ്തവ Read Explanation: പ്രേംചന്ദ് ആധുനിക ഹിന്ദി, ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാൾ. ധൻപത് റായ് ശ്രീവാസ്തവ എന്ന് യഥാർത്ഥ പേരുള്ള ഇദ്ദേഹം പ്രേംചന്ദ് എന്ന തൂലിക നാമത്തിൽ ആണ് രചനകൾ എഴുതിയത്. ഉർദുവിൽ 'നവാബ്‌റായ്' എന്ന തൂലികാനാമത്തിലും രചനകൾ നടത്തിയിട്ടുണ്ട്. കാല്പനികതയിൽ മാത്രം നിലനിരുന്ന ഹിന്ദി സാഹിത്യത്തെ 'റിയലിസത്തിലേക്ക് കൊണ്ടുവന്നത് പ്രേംചന്ദ് ആണെന്ന് കണക്കാക്കപ്പെടുന്നു. മുന്നൂറിലധികം ചെറുകഥകളും പതിനാല് നോവലുകളും പ്രേംചന്ദ് എഴുതിയിട്ടുണ്ട് 1980 ജൂലൈ 31 ന് തപാൽ വകുപ്പ് 30 പൈസയുടെ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിക്കൊണ്ട് പ്രേംചന്ദിനെ അനുസ്മരിച്ചു. സിലിഗുരിയിലെ (പശ്ചിമ ബംഗാൾ) മുൻഷി പ്രേംചന്ദ് മഹാവിദ്യാലയം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് പ്രധാന കൃതികൾ : സേവാസദൻ പ്രേമാശ്രം രംഗഭൂമി ഗോദാൻ കർമ്മഭൂമി കായകൽപ്പ് മനോരമ മംഗത്സൂത്ര നിർമ്മല പ്രതിജ്ഞ Read more in App