Challenger App

No.1 PSC Learning App

1M+ Downloads
ഹിമാലയ നിരകളിലെ സിവാലിക് പര്‍വ്വത നിരയുടെ വിശേഷണങ്ങളിൽ പെടാത്തത് ഏത് ?

Aശരാശരി ഉയരം 1220 മീറ്റര്‍

Bവിസ്തൃതമായ താഴ്വരകളെ ഡൂണുകൾ എന്ന് വിളിക്കുന്നു

Cഹിമാചലിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു

Dപലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു

Answer:

C. ഹിമാചലിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു

Read Explanation:

സിവാലിക് (Outer Himalayas)

  • ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുഭാഗത്തുള്ള ഉയരം കുറഞ്ഞ മലനിരകൾ.
  • 'ശിവന്റെ തിരുമുടി' എന്നർത്ഥം വരുന്ന പർവതനിര.
  • സിവാലിക് പർവതനിരകൾക്ക് സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 1220 മീറ്ററാണ്.
  • ഭൂകമ്പവും പ്രളയവും സാധാരണായായി കാണപ്പെടുന്ന ഹിമാലയൻ ഭാഗം
  • ഗംഗ സമതലങ്ങൾക്ക് സമാന്തരമായി കാണപ്പെടുന്ന മലനിരകൾ
  • അരുണാചൽ പ്രദേശിലെ ദാഫ്ല, മിറി, മിശ്‌മി, അബോർ എന്നീ മലകൾ സ്ഥിതിചെയ്യുന്ന പർവതനിര

  • സിവാലിക് പ്രദേശങ്ങൾ കാണപ്പെടുന്ന കൃഷിരീതി - തട്ടുതട്ടായുള്ള കൃഷിരീതി (Terrace cultivation)
  • സിവാലിക് നിരകളിൽ കൃഷിചെയ്യുന്ന വിളകൾ - നെല്ല്, ഉരുളക്കിഴങ്ങ്, ചോളം.

Related Questions:

ഉപദ്വീപീയ നദിയായ ഗോദാവരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഉത്തര പർവത മേഖലയിൽ മുഖ്യമായും കാണപ്പെടുന്ന മണ്ണ് പർവ്വത മണ്ണ് എന്ന പേരിൽ അറിയപ്പെടുന്നു.

2.ചുവപ്പു കലർന്ന മഞ്ഞ നിറമാണ് പർവത മണ്ണിന് ഉള്ളത്.

ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന പ്രധാന നദികളായ ഗംഗയുടെയും യമുനയുടെയും ഉത്ഭവ സ്ഥാനം ?
ഏത് നിരകളിലാണ് കാശ്മീർ താഴ്വരകൾ കാണപ്പെടുന്നത് ?
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂപ്രകൃതി വിഭാഗം ?