App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന പ്രധാന നദികളായ ഗംഗയുടെയും യമുനയുടെയും ഉത്ഭവ സ്ഥാനം ?

Aഹിമാചൽ

Bസിവാലിക്

Cസസ്‌ക്കർ

Dഹിമാദ്രി

Answer:

D. ഹിമാദ്രി

Read Explanation:

ഹിമാലയം

  • ട്രാൻസ് ഹിമാലയത്തിനും കിഴക്കൻ മലനിരകൾക്കുമിടയിൽ വടക്കു പടിഞ്ഞാറ് തെക്കുകിഴക്ക് ദിശയിലാണ് ഹിമാലയ പർവതനിരകൾ സ്ഥിതി ചെയ്യുന്നത്.
  • ഈ പർവതനിരകൾക്ക് ഏകദേശം 2400 കി.മീ. നീളമുണ്ട്.
  • ലോകത്തിലെ ഉയരമേറിയ നിരവധി കൊടുമുടികൾ ഇതിൽ ഉൾപ്പെടുന്നു.
  • കിഴക്കൻ പ്രദേശങ്ങളിലേക്കു പോകുന്തോറും പർവത ങ്ങളുടെ ഉയരം കുറഞ്ഞുവരുന്നതായി കാണാം.
  • കാശ്മീർ പ്രദേശത്ത് ഏകദേശം 400 കി.മീ. വീതിയുള്ള ഉത്തരപർവതനിരകൾക്ക് അരുണാചൽ പ്രദേശിൽ വീതി ഏകദേശം 150 കി.മീ. ആണ്.
  • ഏകദേശം 5 ലക്ഷം ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ഈ ഭൂപ്രദേശം സമാന്തരങ്ങളായ 3 പർവത നിരകൾ ഉൾപ്പെട്ടതാണ്

ഹിമാദ്രി 

  • ഏറ്റവും ഉയരം കൂടിയ നിര
  • ശരാശരി ഉയരം 6000 മീറ്റർ.
  • ഗംഗ, യമുന എന്നീ നദികളുടെ ഉത്ഭവസ്ഥാനം.
  • 8000 മീറ്ററിനു മുകളിൽ നിരവധി കൊടുമുടികൾ സ്ഥിതി ചെയ്യുന്നു . (ഉദാ: കാഞ്ചൻ ജംഗ, നന്ദാദേവി)

ഹിമാചൽ

  • ഹിമാദ്രിയുടെ  തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • ശരാശരി ഉയരം 3000 മീറ്റർ
  • ഷിംല, ഡാർജിലിങ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ  ഈ പർവതനിരകളുടെ തെക്കേ ചരിവിലായി സ്ഥിതി ചെയ്യുന്നു.

സിവാലിക്

  • ഹിമാചലിനു തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
  • ശരാശരി ഉയരം 1220 മീറ്റർ
  • ഹിമാലയൻ നദികൾ ഈ പർവതനിരയെ മുറിച്ചുകൊണ്ട് ഒഴുകുന്നതിനാൽ പലയിടങ്ങളിലും തുടർച്ച നഷ്ടപ്പെടുന്നു.
  • നീളമേറിയതും വിസ്തൃതവുമായ താഴ്വരകൾ കാണപ്പെടുന്നു.
  • ഇവയെ ഡൂണുകൾ എന്നു വിളിക്കുന്നു.(ഉദാ : ഡെറാഡൂൺ)

Related Questions:

ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻട്രോം, ചിറാപുഞ്ചി എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന മലനിരകളേത് ?
ഗംഗയും പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?
തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം ഏത് ?
ലാവ തണുത്തുറഞ്ഞുണ്ടായ പീഠഭൂമിയേത് ?