App Logo

No.1 PSC Learning App

1M+ Downloads
ഹ്യൂറിസ്റ്റിക് രീതി (Heuristic Method) എന്ന പേരിൽ അറിയപ്പെടുന്ന പഠന രീതി ?

Aഅന്വേഷണാത്മക രീതി

Bപ്രശ്നപരിഹരണ രീതി

Cഅപഗ്രഥന രീതി

Dകളി രീതി

Answer:

A. അന്വേഷണാത്മക രീതി

Read Explanation:

  • നിലവിലുള്ള പാഠ്യപദ്ധതിയാണ് പഠനരീതി എന്താവണമെന്ന് നിശ്ചയിക്കുന്നത്. 
  • പഠന രീതിയെ രണ്ടായി തിരിച്ചിരിക്കുന്നു :-
    1. ശിശു കേന്ദ്രിത രീതി
    2. അധ്യാപക കേന്ദ്രിത രീതി

1. ശിശു കേന്ദ്രിത രീതികൾ 

  • അന്വേഷണാത്മക രീതി (Inquiry Method)
  • പ്രശ്നപരിഹരണ രീതി (Problem Solving Method)
  • അപഗ്രഥന രീതി (Analytical Method)
  • പ്രോജക്ട് രീതി (Project Method)
  • കളി രീതി (Play Way Method)

അന്വേഷണാത്മക രീതി (Inquiry Method) 

  • ഹ്യൂറിസ്റ്റിക് രീതി (Heuristic Method) കണ്ടെത്തൽ രീതി എന്നീ പേരുകളിൽ അറിയപ്പെടുന്ന പഠന രീതി അന്വേഷണാത്മക രീതി
  • ഹ്യൂറിസ്റ്റിക് രീതിയുടെ ഉപജ്ഞാതാവ് - പ്രൊഫ. ഹെന്റി എഡ്വേഡ് ആംസ്ട്രോങ്
  • ഒരു സന്ദർഭവുമായോ അനുഭവങ്ങളുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയ നിവാരണത്തിനായുള്ള അന്വേഷണമാണ് അന്വേണാത്മക പഠന രീതി

അന്വേഷണാത്മക രീതിയുടെ മികവുകൾ :-

  • സ്വന്തം അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയും അറിവു നേടുന്നു
  • പ്രശ്ന പരിഹരണത്തിൽ ആനന്ദമനുഭവിക്കുന്നു.
  • സ്വന്തമായി കൽപ്പിക്കുന്ന വിധിയിൽ (ജഡ്ജ്മെന്റ്) വിശ്വസിക്കുന്നു 
  • തെറ്റിനെ ഭയപ്പെടുന്നില്ല 
  • കാഴ്ചപ്പാടിൽ അയവുണ്ടാകുന്നു 
  • എല്ലാ ചോദ്യങ്ങൾക്കും അന്തിമ ഉത്തരം വേണമെന്ന് ശഠിക്കുന്നില്ല
  • ഉത്തരത്തോടൊപ്പം കടന്നുപോയ പ്രക്രിയയും പ്രധാനമാണ്. ഇത് തുടർ പഠനത്തെ സഹായിക്കും.
  • സ്വയം പഠനത്തിന്റെ രീതിശാസ്ത്രം തിരിച്ചറിയുന്നു.

Related Questions:

A child can successfully complete tasks with the assistance of more capable other people, and for this reason it is often discussed in relation to assisted or scaffolded learning. This statement is in accordance with the theory of :
Which one is NOT true in a constructivist classroom?
നാലാം ക്ലാസിൽ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ് വിനിമയം നടത്തുന്ന ടീച്ചർ, ഒന്നു മുതൽ മൂന്നുവരെ ക്ലാസുകളിൽ കുട്ടികൾ കൃഷിയുമായി ബന്ധപ്പെട്ട് നേടിയ ധാരണകൾ എന്തെന്ന് മനസ്സിലാക്കുന്നത് പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയെ പ്രതിഫലിപ്പിക്കുന്നു?
In which theory "Zone of Proximal Development" is mentioned?
തുടരെയുള്ളതും ഇടവിട്ടുള്ളതുമായ മൂല്യ നിർണ്ണയമാണ് :