Challenger App

No.1 PSC Learning App

1M+ Downloads
‘തിണ സങ്കൽപ്പം’ നിലനിന്നിരുന്ന കേരളത്തിൽ പർവ്വത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് ?

Aപാലൈ

Bമുല്ലൈ

Cകുറിഞ്ചി

Dമരുതം

Answer:

C. കുറിഞ്ചി

Read Explanation:

സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി വിവിധ മേഖലകളായി തരം തിരിച്ചിരുന്നു. ഈ മേഖലകൾ ആണ് പൊതുവായി തിണ എന്ന് അറിയപ്പെടുന്നത്. കുറിഞ്ഞിത്തിണ, പാലത്തിണ, മുല്ലൈത്തിണ, മരുതംതിണ, നെയ്തൽത്തിണ എന്നിവയാണ് വിവിധ തിണകൾ. കൈക്കിളൈ, പെരുന്തിണൈ എന്നീ തിണകളെയും ചില കൃതികളിൽ വിവരിക്കുന്നുണ്ടെങ്കിലും ഇവ പ്രേമസംബന്ധിയായ അവസ്ഥകളെ (ഭൂമിശാസ്ത്രവിഭജനത്തെയല്ല) വിവക്ഷിക്കാനാണ് ഉപയോഗിച്ചിരുന്നത്.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം  പാലക്കാട് ചുരമാണ്.

2.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുരമാണ് പാലക്കാട് ചുരം.

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഫ്രാൻസിസ് ഹാമിൽട്ടൺ ബുക്കാനൻ എന്ന ഭിഷഗ്വരനാണ് ചെങ്കല്ലിനെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തതും ലോകത്തിന് പരിചയപ്പെടുത്തുന്നതും.
  2. മലപ്പുറത്തെ അങ്ങാടിപുറത്ത് വച്ചാണ് അദ്ദേഹം ലാറ്ററൈറ്റ് പാറകളുടെ സവിശേഷതകൾ ശ്രദ്ധിച്ചത്.
  3. ജിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്നിനെ ഒരു ജിയോളജിക്കൽ സ്മാരകം ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
    കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല ?
    താഴെപ്പറയുന്നവയിൽ കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?