'ഇത് ആകാശത്തെ കീഴടക്കുന്ന ഒരത്ഭുതമാണ്. വായു ഒരു കാളവണ്ടിയെപ്പോലെ ശബ്ദങ്ങളെ വഹിക്കുമ്പോൾ ആകാശം തീവണ്ടിയോ ആവിക്കപ്പലോ പോലെ ശബ്ദങ്ങളെ അനതിവിദൂരതയിലേക്ക് കൊണ്ടുപോകുന്നു'. 1938 ൽ ചെന്നൈ റേഡിയോ നിലയം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇപ്രകാരം സംസാരിച്ചതാരാണ്?
'വെള്ള ഖാദിജുബ്ബ മാറ്റി മഞ്ഞ വേഷ്ടി പുതച്ച തുലാമാസപ്പകൽ - കുത്തി നിറച്ച സഞ്ചി പോലെ ഒക്കിൽ കിടക്കുന്ന മേഘം' - ഏതു കൃതിയിലേതാണീ വാക്യം?
'നാടൻപാട്ടിൻ്റെ ലാളിത്യം, നിമിഷകവന സ്വഭാവം, ആർജ്ജവം, പ്രസന്നത, ഗാനാത്മകത, യാഥാതഥ്യം, നാടകീയത, പ്രാദേശികത്വം, വാമൊഴി സാമീപ്യം എന്നീ സവിശേഷതകൾ ഗാഥയിൽ സുലഭമായി കാണാം' - ആരുടെ അഭിപ്രായമാണിത്?
'മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനം ചെയ്തു കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാകുന്നു നോവൽ' - എന്നു നോവലിനെ നിർവ്വചിച്ചതാര്?
"ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" - ഇത് ആരുടെ വരികളാണ് ?
"കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?
"വരിക വരിക സഹജരേ സഹനസമര സമയമായ്" എന്നത് ആരുടെ വരികളാണ് ?
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലേതാണ് ?
"ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായ് വരും" എന്നത് ആരുടെ വരികളാണ് ?
"വെളിച്ചം ദുഃഖമാണുണ്ണി തമസ്സലോ സുഖപ്രദം" എന്ന പ്രസിദ്ധമായ വരികൾ രചിച്ചതാര് ?
' വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ' ആരുടെ വരികൾ ?
ഹരിശ്രീ ഗണപതായെ നമ എന്നെഴുതി എഴുത്തിനിരുത്തുന്ന രീതി ആദ്യമായി ആരംഭിച്ചതാര്?
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷ താൻ ആരുടെ വരികൾ?
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന വരികൾ കുമാരനാശാൻറെ ഏത് രചനയിലേതാണ്
കാക്കേ..കാക്കേ.. കൂടെവിടെ എന്ന കവിത ആരുടേതാണ്?
'മൂന്നായി മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാക്കുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം'- ഇങ്ങനെ തുടങ്ങുന്ന ഐക്യകേരള പ്രതിജ്ഞ തയ്യാറാക്കിയ സാഹിത്യകാരൻ ആര്?
' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?
വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?