ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
1.ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം വനങ്ങൾ, വന്യജീവികൾ, പക്ഷികൾ എന്നിവ കൺകറൻറ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി.
2.ആർട്ടിക്കിൾ 48 എ പ്രകാരം വനങ്ങൾ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്.
3.റിസർവ് വനങ്ങൾ പൂർണമായും ഗവൺമെന്റിന്റെ ചുമതലയിലാണ്
4.സംരക്ഷിത വനങ്ങൾ ഭാഗികമായി ഗവൺമെന്റിന്റെ ചുമതലയിലും ആണ്
മുൾകാട്കളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.50 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കണ്ടുവരുന്നു.
2.പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മുൾക്കാടുകൾ ഉള്ളത്.
3.ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ അക്കേഷ്യ, വേപ്പ്, പ്ലാശ്, കരിവേലം, ഇലന്ത തുടങ്ങിയവയാണ്
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് ശരീര താപനിലയില്‍ വ്യത്യാസം വരാത്ത ജീവികളെ ശീതരക്ത ജീവികൾ എന്ന് വിളിക്കുന്നു.
2.അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് ശരീര താപനിലയില്‍ ക്രമമായ മാറ്റം വരുത്തുന്ന ജീവികളെ ഉഷ്ണ രക്ത ജീവികൾ എന്ന് വിളിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.
2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര എന്ന് വിളിക്കുന്നത്.
2.ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഒരു ജീവി മറ്റൊരു ജീവിയെ ഭക്ഷിച്ച് കൊണ്ട് ഭക്ഷ്യ ഊർജ്ജം കൈമാറുന്ന ഒരു സമൂഹത്തിലെ ജീവജാലങ്ങളുടെ ക്രമത്തെ ഭക്ഷ്യ ശൃംഖല എന്ന് വിളിക്കുന്നു.
2.ഭക്ഷ്യ ശൃംഖലയിലെ ഓരോ കണ്ണിയും അറിയപ്പെടുന്നത് പോഷണ തലം അഥവാ ട്രോഫിക്ക് തലം എന്നാണ്.
3.ഉൽപ്പാദകർ ആണ് ഭക്ഷ്യ ശൃംഖലയുടെ അടിസ്ഥാനം.
ഇവയിൽ എന്തെല്ലാമാണ് ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?
1.ആവാസ വ്യവസ്ഥയുടെ നാശം.
2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.
3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.