LDC 2024 Exam Date - പുതിയ പരീക്ഷ തീയതി 

2023 നവംബർ 30-ന് ഗസറ്റഡ് വിജ്ഞാപനം പുറത്തു വന്ന ക്ലാർക്ക് പരീക്ഷയാണ്‌ LD Clerk. 2024-ൽ മുതൽ ഇനി എല്ലാ വർഷവും പിഎസ്‌സി ജനുവരി മാസം തന്നെ ആ വർഷം നടക്കാനിരിക്കുന്ന മുഴുവൻ പരീക്ഷകളുടെ ഒരു പരീക്ഷ കലണ്ടർ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വർഷത്തെ പരീക്ഷ കലണ്ടർ പുറത്തിറങ്ങിയിട്ടുണ്ട്. ഇത് പ്രകാരം LDC 2024 പരീക്ഷയുടെ തീയതി മനസ്സിലാക്കാം. ഈ കലണ്ടറിൽ കൃത്യമായ പരീക്ഷ തീയതി രേഖപ്പെടുത്തുന്നില്ല, പകരം ഏതെല്ലാം മാസത്തിലാണ് പരീക്ഷ നടക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയുടെ വിജ്ഞാപനവും, age limit, വിദ്യാഭാസ യോഗ്യത തുടങ്ങിയ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം

ഈ കലണ്ടർ പ്രകാരം 2024 ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെ വിവിധ ഘട്ടങ്ങളായി പരീക്ഷ നടക്കാനാണ് സാധ്യത. പരീക്ഷാ തീയതികൾ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രഖ്യാപിക്കുക. പരീക്ഷ തീയതി പ്രഖ്യാപിച്ച ഉടനെ തന്നെ ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പുതിയ പരീക്ഷ തീയതി അറിയാനായി whatsapp വഴി ബന്ധപ്പെടാം.


2024 ജനുവരി, ഫെബ്രുവരി മാസത്തെ പരീക്ഷയുടെ കലണ്ടർ നിലവിൽ വന്നിട്ടുണ്ട്. അതിൽ clerk exam ഉൾപ്പെടുത്തിയിട്ടില്ല. ഏപ്രിൽ, മെയ് മാസത്തിൽ സ്കൂൾ പരീക്ഷയും പിന്നീട് 2024 ലോക്സഭാ തിരഞ്ഞെടുപ്പും കൂടെയുള്ളത് കൊണ്ട് ജൂലൈ മാസം തന്നെ പരീക്ഷ പ്രതീക്ഷിക്കാവുന്നതാണ്.
മുൻപ് നടന്ന പോലെ പ്രിലിംസ്‌, മെയ്ൻസ് എന്ന രീതിയിൽ നിന്ന് മാറി ഒറ്റ പരീക്ഷയായിട്ടാണ് നടക്കുന്നത്. ഇത് ജോലിയിലേക്കുള്ള ഉദ്യോഗാർഥികളുടെ കാത്തിരിപ്പ് കുറയ്ക്കുകയും എളുപ്പമാക്കുകയും ചെയ്യും. 


LDC 2024 Confirmation Date

പരീക്ഷക്ക് അപേക്ഷിച്ചു കഴിഞ്ഞ ശേഷം confirmation നൽകിയാൽ മാത്രമാണ് നമുക്ക് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു. 2024 ജനുവരി 3-ന് മുൻപ് അപേക്ഷിച്ചു കഴിഞ്ഞ ശേഷമാണു confirmation നൽകേണ്ടത്. ഇതിന്റെ തീയതി പിഎസ്‌സി ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷയുടെ തീയതികൾ വന്ന ശേഷമാണ് സ്ഥിരീകരണം നൽകാനുള്ള തീയതി വരികയുള്ളു. 
തീയതി വന്ന ശേഷം ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. അത് പോലെ പരീക്ഷയുമായി ബന്ധപ്പെട്ട് എന്ത് സംശയങ്ങൾക്കും whatsapp വഴി ചോദിക്കാവുന്നതാണ്.

ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകണമെങ്കിൽ,അപേക്ഷകർ പരീക്ഷക്ക് മുമ്പായി പരീക്ഷ എഴുതുമെന്ന് സ്ഥിരീകരം (confirmation) ചെയ്യണം. ഇതിനായി psc ഒഫീഷ്യൽ വെബ്സൈറ്റ് ആയിട്ടുള്ള keralapsc.gov.in ഇൽ തങ്ങളുടെ പ്രൊഫൈൽ വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ഈ സ്ഥിരീകരണം നിശ്ചിതകാലയളവിൽ തന്നെ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. 


Hall Ticket

പരീക്ഷാ കേന്ദ്രത്തിന്റെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ സമയം, സ്ഥലം തുടങ്ങിയ സുപ്രധാന വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പരീക്ഷാ ദിവസം ഹാൾടിക്കറ്റ് നിർബന്ധമാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ ഹാൾടിക്കറ്റുകൾ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പുറത്തിറക്കും. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ Password, user id എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്തു ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ദിവസം ഹാൾടിക്കറ്റ് കൊണ്ടുവരാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല. അതിനാൽ, ഹാൾടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

പരീക്ഷയുടെ തീയതി ഔദ്യോഗികമായി വന്നാലും, പരീക്ഷയുടെ 15 ദിവസം മുൻപ് മാത്രമാണ് നമുക്ക് ഹാൾടിക്കറ്റ് download ചെയ്യാൻ സാധിക്കുക. നിങ്ങളുടെ പ്രൊഫൈലിൽ നിന്നാണ് ഹാൾടിക്കറ്റ് download ചെയ്യേണ്ടത്.


LDC Exam Expected Date & Stages

12 ലക്ഷം (12,95,446) അപേക്ഷകരുള്ള ഈ പരീക്ഷ എത്ര ഘട്ടമായാണ് (phase) നടത്തുന്നത് എന്ന് പിഎസ്‌സി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. നാലിൽ കൂടുതൽ ഘട്ടമായി നടക്കാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് ഓരോ തവണയും നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തു ഹാൾടിക്കറ്റ് വന്നിട്ടുണ്ടോ എന്ന് ഉദ്യോഗാർത്ഥികൾ തന്നെ പരിശോധിക്കണം. പരീക്ഷയുടെ ഘട്ടങ്ങൾ പ്രഖ്യാപിച്ചാൽ, ഈ പേജിൽ ഉടനെ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ whatsapp വഴി ബന്ധപ്പെടാവുന്നതാണ്.


ശ്രദ്ധിക്കേണ്ട തീയതികൾ 

LDC 2024 നോട്ടിഫിക്കേഷൻ വന്ന തീയതി 2023 നവംബർ 30
അപേക്ഷ ഓൺലൈനായി ആരംഭിക്കുന്ന  തീയതി 2023 നവംബർ 30
അപേക്ഷ അവസാനിക്കുന്ന  തീയതി 2024 ജനുവരി 3
പരീക്ഷാ തീയതി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല

 

Related Post

 

Related Contents: