App Logo

No.1 PSC Learning App

1M+ Downloads
അക്കാദമിക വർഷം പോലുള്ള ഒരു നിശ്ചിത കാലയളവിൽ സ്കൂളുകളുടെ പ്രകടനം അളക്കാനായി ഏതുതരം വിലയിരുത്തലാണ് കൂടുതൽ മെച്ചം ?

Aപഠനത്തിനായുള്ള വിലയിരുത്തൽ

Bസംരചനാ വിലയിരുത്തൽ

Cപഠനത്തിന്റെ വിലയിരുത്തൽ

Dപഠനം തന്നെ വിലയിരുത്തൽ

Answer:

C. പഠനത്തിന്റെ വിലയിരുത്തൽ

Read Explanation:

വിലയിരുത്തൽ പ്രക്രിയകൾ

  1. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
  2. വിലയിരുത്തൽ തന്നെ പഠനം (Assessment as learning)
  3. പഠനത്തെ വിലയിരുത്തൽ (Assessment of learning) 

വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  • താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം
  • സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു. 

 

പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

  • ക്ലാസ്സ് മുറിയിൽ പഠനം നടക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ഇടപെടൽ കുട്ടിയുടെ പഠനത്തെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ - പഠനത്തിനായുള്ള വിലയിരുത്തൽ
  • വിലയിരുത്തലിന്റെ അടിസ്ഥാന ഘടകങ്ങൾ - അധ്യാപകർ നൽകുന്ന സഹായങ്ങൾ, ഫീഡ് ബാക്ക്

 

പഠനത്തെ വിലയിരുത്തൽ (Assessment of learning) 

  • ഒരു നിശ്ചിത കാലയളവിനുശേഷം കുട്ടിയുടെ പഠനനിലവാരം അളക്കുന്നതിനും പഠനബോധന പ്രക്രിയയിലൂടെ ഓരോ പഠിതാവിനും ഉണ്ടായ മാറ്റം പഠനനിലവാരം എന്നിവ മനസ്സിലാക്കാനും സഹായിക്കുന്നത് - പഠനത്തെ വിലയിരുത്തൽ
  • പഠനത്തെ വിലയിരുത്തൽ പ്രക്രിയയ്ക്ക് ഉദാഹരണം - ടേം വിലയിരുത്തൽ (TE)

Related Questions:

"Lesson plan is an outline of the important points of a lesson arranged in the order in which they are presented". This definition is given by:
ഹ്യൂറിസ്റ്റിക് രീതി (Heuristic Method) എന്ന പേരിൽ അറിയപ്പെടുന്ന പഠന രീതി ?
യൂണിറ്റ് വിനിമയം ചെയ്ത ശേഷം കുട്ടിക്ക് ചിലതു ചെയ്യാൻ കഴിയും എന്നു പറയാം. ഇപ്പോഴത്തെ അധ്യാപക സഹായികളിൽ ഇതിനെ എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ?
ഒരു കുട്ടി യുക്തിപരമായി ചിന്തിക്കാനും വർഗ്ഗീകരണം നടത്താനും തത്ത്വങ്ങൾ നിർമ്മിക്കാൻ തുടങ്ങുന്നതും വികസന ത്തിന്റെ ഏതു ഘട്ടത്തിലാണ് ?

താഴെ കൊടുത്തിരിക്കുന്ന ശാസ്ത്രീയ രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയിരിക്കുന്ന ഘട്ടങ്ങൾ ഏതെല്ലാം ?

പ്രശ്നം ഉന്നയിക്കുന്നു

(1).............................

പഠനരീതി ആസൂത്രണം

(2)............................

അപ്രഗഥനം

(3)............................