App Logo

No.1 PSC Learning App

1M+ Downloads
അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിൻ്റെ ചെയർപേഴ്സൺ ?

Aചീഫ് സെക്രട്ടറി

Bധനകാര്യ മന്ത്രി

Cമുഖ്യമന്ത്രി

Dഡി.ജി.പി.

Answer:

C. മുഖ്യമന്ത്രി

Read Explanation:

കിഫ്ബി -  കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) 

  • 1999 ൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് 1999 പ്രകാരം സ്ഥാപിതമായി 
  • കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗമായിട്ടാണ്  നിലവിൽ വന്നത്.
  • കേരളത്തിലെ നിർണായകമായ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കുക എന്നതാണ് കിഫ്ബി ലക്ഷ്യമിടുന്നത്. 
  • ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് മാനേജ്മെന്റിൽ നൂതന സാങ്കേതികവിദ്യകളും ഗുണനിലവാര നിയന്ത്രണത്തിന്റെ വ്യാപകമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളും കിഫ്ബി ഉപയോഗപ്പെടുത്തുന്നു.

  • ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം, ജലവിതരണം, വൈദ്യുതി വിതരണം തുടങ്ങി എല്ലാ സുപ്രധാന മേഖലകളും ഉൾക്കൊളളുന്ന 60,102 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
  • മുഖ്യമന്ത്രി അധ്യക്ഷനായും ധനകാര്യ വകുപ്പ് മന്ത്രി മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി

Related Questions:

സംസ്ഥാനത്തെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് പദ്ധതിയിലൂടെ മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാകുന്ന ആദിവാസി ഊര് ഏതാണ് ?
പുളിയർമല ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം:
ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിൽ ഇരുന്നതിന്റെ റെക്കോർഡ് പിണറായി വിജയന്റെ പേരിലാണ്. ആരുടെ റെക്കോർഡ് ആണ് പിണറായി മറികടന്നത്?
കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?
രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്സ് കോർപ്പറേഷൻ (FedEx) സിഇഒ ആയി നിയമിതനായ മലയാളി ?