Challenger App

No.1 PSC Learning App

1M+ Downloads

അടുത്തിടെ കേരളം മനുഷ്യ - മൃഗ സംഘർഷത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാന പ്രത്യേക ദൂരന്തവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതെല്ലാമാണ് ശരി ?

  1. തീരദേശ ശോഷണം കേരളത്തിലെ ഒരു സംസ്ഥാന പ്രത്യേക ദുരന്തമാണ്.
  2. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് ( SDRF) കീഴിൽ ലഭ്യമായ ഫണ്ടിന്റെ ഏകദേശം 40% ഇരകൾക്ക് അടിയന്തര സഹായം നല്കാൻ ഉപയോഗിക്കാം.
  3. വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (SDMA) നടപടികൾ സ്വീകരിക്കാം.

    Aഎല്ലാം ശരി

    Bഒന്നും മൂന്നും ശരി

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    സംസ്ഥാന പ്രത്യേക ദുരന്തം

    • അടുത്തിടെ കേരളം മനുഷ്യ - മൃഗ സംഘർഷത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. അവ താഴെ നല്കിയിരിക്കുന്നവയാണ്.

    1. തീരദേശ ശോഷണം കേരളത്തിലെ ഒരു സംസ്ഥാന പ്രത്യേക ദുരന്തമാണ്.

    2. വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (SDMA) നടപടികൾ സ്വീകരിക്കാം.


    Related Questions:

    2005-ലെ ദുരന്ത നിവാരണ നിയമത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ്?
    i. 2005 ഡിസംബർ 12-ന് രാജ്യസഭ ഈ നിയമം പാസാക്കി.
    ii. 2005 ഡിസംബർ 23-ന് നിയമം പ്രാബല്യത്തിൽ വന്നു.
    iii. നിയമത്തിൽ 11 അധ്യായങ്ങളും 79 വകുപ്പുകളും അടങ്ങിയിരിക്കുന്നു.
    iv. ഈ നിയമം സെക്ഷൻ 42 പ്രകാരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്ഥാപിക്കുന്നു.
    v. ഈ നിയമം സ്വയംഭരണാധികാരമുള്ള ദുരന്തനിവാരണ അതോറിറ്റികൾ സ്ഥാപിക്കാൻ അനുശാസിക്കുന്നു.

    ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിനെ (DEOC) സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന(കൾ) കണ്ടെത്തുക:

    1. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന സാങ്കേതിക വിഭാഗമാണിത്.

    2. ഇത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നേരിട്ട് നടപ്പിലാക്കുന്നു.

    3. ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് മഴ മുന്നറിയിപ്പുകൾ നൽകുന്നു.

    4. ഇത് പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങളും മുന്നറിയിപ്പുകളും നൽകുന്നു.

    കേരള സംസ്ഥാന ദുരന്ത നിവാരണ സേനയെ (KSDRF) സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന(കൾ) കണ്ടെത്തുക:

    1. 2012-ലാണ് KSDRF രൂപീകരിച്ചത്.

    2. ഇതിന്റെ ആസ്ഥാനം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആണ്.

    3. സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്റർ (SEOC) ആണ് ഇതിന് പരിശീലനം നൽകുന്നത്.

    4. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

    കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം ?

    താഴെപ്പറയുന്നവയിൽ സംസ്ഥാന ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
    2. പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നല്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് സേനയ്ക്ക് കീഴിൽ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് "കേരള സിവിൽ ഡിഫൻസ്"
    3. സംസ്ഥാന ദുരന്തനിവാരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻറ് ഡിസാസ്റ്റർ മാനേജ്‌മെൻറ് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്.