അതി പ്രശസ്തമായ 'വൈക്കത്തഷ്ടമി' ഏതു മാസത്തിലാണ് ആഘോഷിക്കുന്നത് ?
Aമേടം
Bധനു
Cഇടവം
Dവൃശ്ചികം
Answer:
D. വൃശ്ചികം
Read Explanation:
- കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി.
- ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേരു സിദ്ധിച്ചത്.
- ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു.
- 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്.
- അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് അദ്ദേഹത്തിൻറെ പുത്ര സങ്കല്പത്തിലുള്ള ഉദയനാപുരം സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്.