App Logo

No.1 PSC Learning App

1M+ Downloads
അധ്യാപക രക്ഷാകർതൃ യോഗത്തിൽ ചില രക്ഷിതാക്കൾ ചില പാഠഭാഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് മനസ്സിലായില്ലെന്ന് പരാതിപ്പെടുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?

Aകുട്ടികൾ ആരൊക്കെയാണെന്നു മനസ്സിലാക്കി അവരെ ഗുണദോഷിക്കും

Bഇത്തരം പരാതികൾ നന്നല്ലെന്ന് രക്ഷിതാക്കളോടു പറയും

Cഅധ്യാപക സംഘടനകളോട് പരാതിപ്പെടും

Dകുട്ടികളുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് പരിഹാരബോധനം നടത്തും

Answer:

D. കുട്ടികളുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് പരിഹാരബോധനം നടത്തും

Read Explanation:

  • അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA).
  • വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്.
  • പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.
  • വിദ്യാർഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ട്. വിദ്യാലയത്തിനകത്തും വിദ്യാലയത്തിനു പുറത്തുമുള്ളവയാണവ. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികൾ അവനിൽ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കിൽ ഘടകവിരുദ്ധമായോ പ്രവർത്തിച്ചുകൊണ്ടിരിക്കും.
  • വിദ്യാലയങ്ങളിൽ സദാചാരത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തിൽ വീട്ടിൽ വളരാൻ ഇടവരുമ്പോൾ അവന്റെ ഈ അനുഭവങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവിൽ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാർഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.

 

  • വിദ്യാർഥിയുടെ ഗാർഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകർക്ക് സ്വന്തം കർത്തവ്യനിർവഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടിൽ വേണ്ടപോലെ നയിക്കുന്നതിന് തങ്ങൾക്ക് സാധ്യമാകൂ എന്ന് രക്ഷാകർത്താക്കൾക്കും മനസ്സിലായി. രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങൾമൂലം അധ്യാപകരും രക്ഷാകർത്താക്കളും പരസ്പരധാരണയും സഹകരണവും പുലർത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകർതൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.

Related Questions:

വിദ്യാർത്ഥികൾ പലയിനം ചെടികളിലെ ഇലകളുടെ കൂട്ടത്തിൽ നിന്ന് ചെമ്പരത്തി ഇലകളെ തിരഞ്ഞെടുക്കുന്നു. ഇത് ഏതിന്റെ സ്പഷ്ടീകരണം ആണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ഏതിനാണ് ?
ചരിത്ര സംഭവവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം :
ബോധനത്തിന്റെ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണയമാണ് :
Which term is used to express the totality of the learning experiences that the pupil receives through manifold activities in the school