Challenger App

No.1 PSC Learning App

1M+ Downloads

അനുസ്യൂത ചരത്തിനുദാഹരണം ഏത് ?

  1. ഭാരം
  2. സമയം
  3. ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 

    Aഒന്നും രണ്ടും

    Bരണ്ട് മാത്രം

    Cഒന്ന് മാത്രം

    Dഎല്ലാം

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    ചരങ്ങൾ (Variables )

    • അളവിൽ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇനങ്ങളാണ് ചരങ്ങൾ

    • മാറ്റമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തിൽ ചരങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. അവ

    (i) അനുസ്യൂത ചരം (continuous variable)

    (ii) വിഭിന്ന ചരം (discrete variable)

    അനുസ്യൂത ചരം

    • ഒരു അനുസ്യൂതചരത്തിന് ഏതു വിലയും സ്വീകരിക്കാൻ കഴിയും

    • അവ പൂർണ സംഖ്യകളോ (1, 2, 3, ...) ഭിന്നസംഖ്യകളോ 1/2, 2/3, 3/4,....), ദശാംശ സംഖ്യകളോ (1.2, 2.64, 5.86) ആകാം.

    • ഭാരം, സമയം, ദൂരം തുടങ്ങിയവ യെല്ലാം അനുസ്യൂത ചരത്തിനുദാഹരണങ്ങളാണ്.

    വിഭിന്നചരങ്ങൾ

    • ഭാഗികമായി മൂല്യമുണ്ടാകാൻ സാധ്യതയില്ലാത്തതും എന്നാൽ എപ്പോഴും പൂർണതയെ കാണിക്കുന്നതുമാണ് വിഭിന്നചരങ്ങൾ.

    • ഉദാഹരണത്തിന് ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 

    • അനുസൃൂത ചരത്തെപ്പോലെ വിഭിന്ന ചരത്തിന് എല്ലാ മൂല്യങ്ങളെയും സ്വീകരിക്കാൻ കഴിയില്ല. 


    Related Questions:

    കേന്ദ്രസാംഖ്യക കാര്യാലയത്തിന്റെ മുഖ്യ ചുമതല എന്ത്?
    β₂ < 3 ആണെങ്കിൽ വക്രം ........... ആകുന്നു
    X ∽ U(-a,a)യും p(x≥1)=1/3 ആണെങ്കിൽ a കണ്ടുപിടിക്കുക.
    Σ(x-a)²ഏറ്റവും കുറവാകുന്നത് ?
    ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?