App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?

Aജെയിംസ് മാഡിസൺ

Bതോമസ് പെയിൻ

Cജോർജ് വാഷിംഗ്‌ടൺ

Dതോമസ് ജഫേഴ്സൺ

Answer:

C. ജോർജ് വാഷിംഗ്‌ടൺ

Read Explanation:

1787ലെ അമേരിക്കൻ ഭരണഘടനാ കൺവെൻഷൻ

  • 1787-ൽ, പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് ഭരണഘടനാസമ്മേളനം നടന്നത്
  • സമ്മേളനത്തിൽ ജയിംസ് മാഡിസൻ്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കി. 
  • ഭരണഘടനാ കൺവെൻഷനിൽ നിന്ന് ഉയർന്നുവന്ന പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഫെഡറൽ ഭരണസംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു.
  • കേന്ദ്ര (ഫെഡറൽ) ഗവൺമെൻ്റിനും,സംസ്ഥാനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ അധികാരം വിതരണം ചെയ്യാനും അതുവഴി അധികാരത്തിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമായിരുന്നു ഇത്.
  • പുതിയ ഭരണഘടനപ്രകാരം രൂപീകരിക്കപ്പെട്ട അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി ജോർജ് വാഷിംങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു
  • 'അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ്' എന്നറിയപ്പെടുന്നതും ജോർജ് വാഷിംങ്ടൺ തന്നെയാണ്

Related Questions:

"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റ്റിനും അവകാശമില്ല". ഇത് ആരുടെ വാക്കുകളാണ് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ

  1. കുമിന്താങ് പാർട്ടി
  2. ബോൾഷെവിക് പാർട്ടി
  3. ഫലാങ്ങ് പാർട്ടി
  4. മെൻഷെവിക് പാർട്ടി
    പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ് ?

    സൺയാത് സെന്നിന്റെ തത്വങ്ങൾ ഏവ ?

    1. ദേശീയത
    2. ജനാധിപത്യം
    3. സോഷ്യലിസം
    4. സ്വാതന്ത്ര്യം
      ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?