App Logo

No.1 PSC Learning App

1M+ Downloads
അരിസ്റ്റോട്ടിലിൻ്റെ അഭിപ്രായത്തിൽ, വിപ്ലവങ്ങൾ പ്രധാനമായും സംഭവിക്കുന്നത് എന്തിനാലാണ് ?

Aസാമ്പത്തിക അസമത്വം

Bഭരണഘടനയിലെ മാറ്റങ്ങൾ

Cവിദേശ ആക്രമണങ്ങൾ

Dജനകീയ പ്രക്ഷോഭങ്ങൾ

Answer:

B. ഭരണഘടനയിലെ മാറ്റങ്ങൾ

Read Explanation:

അരിസ്റ്റോട്ടിലിന്റെ വിപ്ലവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ

  • അരിസ്റ്റോട്ടിൽ ‘പൊളിറ്റിക്സ്’ എന്ന കൃതിയുടെ പുസ്തകം V-ൽ രാഷ്ട്രീയ അസ്ഥിരതയെ അല്ലെങ്കിൽ വിപ്ലവങ്ങളുടെ കാരണങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.

  • അരിസ്റ്റോട്ടിലിന്റെ അഭിപ്രായപ്രകാരം, വിപ്ലവം എന്നത് ഭരണഘടനയിലോ, ഭരണാധികാരികളിലോ സംഭവിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള മാറ്റമാണ്.

  • അദ്ദേഹം പറയുന്നു, വിപ്ലവങ്ങൾ പ്രധാനമായും ഭരണഘടനയിലെ മാറ്റങ്ങൾ മൂലമാണ് സംഭവിക്കുന്നത്.

  • ഈ മാറ്റം വലിയതായോ ചെറിയതായോ ആയിരിക്കാം.

  • അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്ര വർഗ്ഗീകരണം രണ്ട് തത്വങ്ങളിൽ അധിഷ്‌ടിതമാണ്. പരമാധികാരം കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ എണ്ണം, അവർ ലക്ഷ്യമാക്കുന്ന നേട്ടങ്ങൾ എന്നിവയാണ് 

  • അധികാരം ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ ഏറ്റവും നല്ല ഭരണം രാജഭരണവും, ഏറ്റവും വൈകൃതം നിറഞ്ഞ ഭരണം സേഛാധിപത്യവുമാണ്. 

  • കുറച്ചു വ്യക്തികളിൽ മാത്രം അധികാരം കേന്ദ്രീകരിക്കപ്പെടുകയാണെങ്കിൽ ഏറ്റവും നല്ല ഭരണം ശ്രേഷ്‌ടഭരണവും, ഏറ്റവും വൈകൃതം നിറഞ്ഞ ഭരണം ദുഷ്പ്രഭുത്വവുമാണ്.

  • അധികാരം അനേകരിൽ നിക്ഷിപ്‌തമാണെങ്കിൽ ശുദ്ധഭരണം ജനഭരണവും, കളങ്ക ഭരണം ജനാധിപത്യവുമാണ്.

  • അരിസ്റ്റോട്ടിലിൻ്റെ അഭിപ്രായത്തിൽ ജനകീയ ഭരണം (Polity) മാണ് ഏറ്റവും ഉചിതമായ ഭരണണ സമ്പ്രദായം

  • തൻ്റെ ആദർശ രാഷ്ട്രത്തിൽ 10,000 ജനസംഖ്യയാണ് ഉത്തമമായതെന്ന് ഗ്രീക്ക് നഗര രാഷ്ട്രങ്ങളെ ഉദാഹരിച്ച് അരിസ്റ്റോട്ടിൽ സ്ഥാപിക്കുന്നു.

  • ആദർശ രാഷ്ട്ര സവിശേഷതകളിൽ ജനസംഖ്യ, അതിർത്തി, രാഷ്ട്രത്തിൻ്റെ സ്ഥിതിസ്ഥാനം, പൗരന്മാരുടെ സ്വഭാവം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.  


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 12-ൽ 'സ്റ്റേറ്റ്' എന്ന വാക്കിന്റെ നിർവചനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III ലും IV ലും രാഷ്ട്രം (State) എന്ന വാക്കിനെ വിശാലമായ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.
  2. കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയമനിർമ്മാണ കാര്യനിർവഹണ വിഭാഗങ്ങൾ സ്റ്റേറ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു.
  3. മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ, ജില്ലാ ബോർഡുകൾ തുടങ്ങിയ തദ്ദേശ അധികാരികൾ സ്റ്റേറ്റിന്റെ നിർവചനത്തിന് പുറത്താണ്.
  4. LIC, ONGC, SAIL മുതലായ സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി അധികാരികൾ അനുഛേദം 12 പ്രകാരം സ്റ്റേറ്റിന്റെ നിർവചനത്തിൽപ്പെടില്ല.

    ഗബ്രിയേൽ ആൽമണ്ടും സിഡ്നി വെർബയും തരംതിരിച്ച രാഷ്ട്രീയ സംസ്കാരങ്ങളിൽ തെറ്റായ പ്രസ്താവന ഏതാണ് ?

    1. സങ്കുചിതമായ രാഷ്ട്രീയ സംസ്കാരത്തിൽ (Parochial Political Culture) ജനങ്ങൾക്ക് രാഷ്ട്രീയത്തെക്കുറിച്ച് മതിയായ അറിവുണ്ടാകും.
    2. സബ്ജക്‌ട് രാഷ്ട്രീയ സംസ്കാരത്തിൽ (Subject Political Culture) ജനങ്ങൾക്ക് രാഷ്ട്രീയ പ്രക്രിയയെക്കുറിച്ച് വ്യാപകമായ അറിവുണ്ടെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നു.
    3. ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സിയേറാ ലിയോൺ തുടങ്ങിയവ സബ്ജക്‌ട് രാഷ്ട്രീയ സംസ്കാരത്തിന് ഉദാഹരണങ്ങളാണ്.

      അരിസ്റ്റോട്ടിലിന്റെ ജനനത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

      1. അരിസ്റ്റോട്ടിൽ ജന്മനാ അഥീനിയക്കാരനായിരുന്നു.
      2. അദ്ദേഹം മാസിഡോണിയയ്ക്ക് സമീപമുള്ള സ്റ്റാജിറയിലാണ് ജനിച്ചത്.
      3. അരിസ്റ്റോട്ടിൽ ഏഥൻസിൽ ജനിച്ചു.
        താഴെ പറയുന്നവയിൽ നേരിട്ടുള്ള ജനാധിപത്യത്തിന്റെ ഉദാഹരണം ഏതാണ് ?

        രാഷ്ട്രതന്ത്രശാസ്ത്ര പഠനത്തിലെ ചരിത്രപരമായ സമീപനത്തെക്കുറിച്ച് നൽകിയിട്ടുള്ള പ്രസ്താവനകളിൽ തെറ്റായത് ഏതാണ് ?

        1. എല്ലാ രാഷ്ട്രീയ പ്രതിഭാസങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ഈ സമീപനം വിശ്വസിക്കുന്നു.
        2. മാക്യവല്ലി, സബൈൻ, ഡണ്ണിംഗ് തുടങ്ങിയ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.
        3. ചരിത്രം അനുമാനപരമാണ്, അത് മൂല്യങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് ഈ സമീപനം പറയുന്നു.
        4. ചലനാത്മകമോ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുന്നതുമായ സമൂഹങ്ങളെ സംബന്ധിച്ച് ഈ സമീപനം വളരെ പ്രസക്തമാണ്.