App Logo

No.1 PSC Learning App

1M+ Downloads

അരിസ്റ്റോട്ടിലിന്റെ ജനനത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. അരിസ്റ്റോട്ടിൽ ജന്മനാ അഥീനിയക്കാരനായിരുന്നു.
  2. അദ്ദേഹം മാസിഡോണിയയ്ക്ക് സമീപമുള്ള സ്റ്റാജിറയിലാണ് ജനിച്ചത്.
  3. അരിസ്റ്റോട്ടിൽ ഏഥൻസിൽ ജനിച്ചു.

    Aഇവയൊന്നുമല്ല

    Bi, iii ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    D. ii മാത്രം ശരി

    Read Explanation:

    Aristotle (384-322 BCE)

    • അരിസ്റ്റോട്ടിൽ ജന്മനാ അഥീനിയക്കാരനായിരുന്നില്ല.

    • തന്റെ ജീവിതത്തിന്റെ പകുതിയിലധികം അദ്ദേഹം ഏഥൻസിൽ താമസിച്ചു.

    • പ്ലേറ്റോയെപ്പോലെ മാസിഡോണിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റാജിറയിലാണ് അദ്ദേഹം ജനിച്ചത്.

    • അരിസ്റ്റോട്ടിൽ ഒരു ഉയർന്ന മധ്യവർഗ കുടുംബത്തിൽ നിന്നാണ് വന്നത്.

    • പ്ലേറ്റോയുടെ അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.

    • അരിസ്റ്റോട്ടിൽ തന്റെ ഗുരു പ്ലേറ്റോയുമായി പല കാര്യങ്ങളിലും യോജിച്ചില്ല. 

    • പ്ലേറ്റോയുടെ മരണശേഷം,ബി. സി. 335-ൽ ഏഥൻസിൽ അരിസ്റ്റോട്ടിൽ 'ദ ലൈസിയം' എന്ന പേരിൽ സ്വന്തമായി ഒരു സ്കൂൾ സ്ഥാപിച്ചു.

    • അവിടെ ആലക്‌സാണ്ടർ അറിസ്റ്റോട്ടിലിന്റെ കീഴിൽ പഠിച്ചു.

    • ലൈസിയത്തിന്റെ പഠനവും ഗവേഷണപരിപാടിയും രാഷ്ട്രശാസ്ത്രം, നൈതികത, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊണ്ടിരുന്നു.

    • അദ്ദേഹം ഗ്രീസ് സാഹിത്യത്തിൽ നിന്നും സസ്യജാലശാസ്ത്രം വരെ വിവിധ വിഷയങ്ങളിലായി നിരവധി പുസ്തകങ്ങൾ രചിച്ചു.

    • അരിസ്റ്റോട്ടിൽ ഏകദേശം 150 തത്ത്വചിന്താ ലേഖനങ്ങൾ എഴുതിയതായി പറയുന്നു.

    • അവയിൽ നിന്നും മാത്രം 30 ലേഖനങ്ങൾ മാത്രമാണ് ഇന്നും നിലനിൽക്കുന്നത്.

    • അവ ജീവശാസ്ത്രം, ഭൗതികശാസ്ത്രം, നൈതികത, സൗന്ദര്യശാസ്ത്രം, തർക്കശാസ്ത്രം, കലയ്‌ക്കുറിച്ചുള്ള പഠനം, രാഷ്ട്രീയശാസ്ത്രം എന്നിവയെക്കുറിച്ച് ആയിരുന്നു.


    Related Questions:

    നിക്കോളോ മാക്യവല്ലിയുടെ പ്രശസ്തമായ കൃതി ഏത് ?
    ബിഹേവിയറലിസവുമായി ബന്ധപ്പെട്ട് 'ധൈഷണിക ആധാര ശിലകൾ' എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?
    രാഷ്ട്രതന്ത്രശാസ്ത്രം എന്തിനെക്കുറിച്ചുള്ള അറിവാണ് പ്രധാനമായും നൽകുന്നത്?
    "സമൂഹത്തിന് ആവശ്യമായ മൂല്യങ്ങളെക്കുറിച്ച് പഠിക്കുകയും അത് എങ്ങനെ വിതരണം ചെയ്യാമെന്ന് പഠിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് രാഷ്ട്രതന്ത്രശാസ്ത്രം" എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
    അരിസ്റ്റോട്ടിൽ ഏത് തരം സ്വത്ത് ഉടമസ്ഥതയെയാണ് പിന്തുണച്ചത് ?