App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റിലായ ആളുടെ തിരിച്ചറിയലിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 55

Bസെക്ഷൻ 56

Cസെക്ഷൻ 53

Dസെക്ഷൻ 54

Answer:

D. സെക്ഷൻ 54

Read Explanation:

BNSS-section -54

identification of person arrested [അറസ്റ്റിലായ ആളുടെ തിരിച്ചറിയൽ ]

  • ഒരു കുറ്റകൃത്യം ചെയ്തതിന്റെ പേരിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ,അത്തരം കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് മറ്റേതെങ്കിലും ആളുകളുടെ തിരിച്ചറിയൽ ആവശ്യമാണെങ്കിൽ അധികാരപരിധിയുള്ള കോടതിക്ക് ഒരു പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന പ്രകാരം കോടതിക്ക് ഉചിതം എന്ന് തോന്നുന്ന വിധത്തിൽ തിരിച്ചറിയതിന് വിധേയനാക്കാൻ നിർദ്ദേശിക്കാവുന്നതാണ്.

  • എന്നാൽ , അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്ന വ്യക്തിക്ക് മാനസികമോ ശാരീരികമോ ആയ ദൗർബല്യങ്ങൾ ഉണ്ടെങ്കിൽ അത്തരം തിരിച്ചറിയൽ പ്രക്രിയ ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ നടത്തേണ്ടതാണ് . കൂടാതെ , അങ്ങനെയുള്ള ആൾ തനിക്ക് സൗകര്യപ്രദമായ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്നുവെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാവുന്നതാണ് .കൂടാതെ , തിരിച്ചറിയൽ പ്രക്രിയ ഏതെങ്കിലും ശ്രവ്യ-ദൃശ്യ (audio-video )ഇലക്ട്രോണിക് മാർഗങ്ങളിലൂടെ രേഖപ്പെടുത്തണം.


Related Questions:

സെക്ഷൻ 59 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പോലീസ് സ്റ്റേഷനുകളുടെ ചുമതലയുണ ഉദ്യോഗസ്ഥർ ജില്ലാ മജിസ്ട്രേറ്റിന് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിച്ചാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ആളുകളുടെയും കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു.
  2. ഒരു പോലീസ് ഉദ്യോഗസ്ഥനാൽ അറസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിയെയും, അയാളുടെ ബോണ്ടിന്മേലോ, ജാമ്യത്തിലോ അല്ലെങ്കിൽ ഒരു മജിസ്‌ട്രേറ്റിൻ്റെ പ്രത്യേക ഉത്തരവിൻകീഴിലോ അല്ലാതെ വിട്ടയക്കാൻ പാടില്ല.
    BNSS പ്രകാരം അറസ്റ്റ് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട കാര്യങ്ങളെ പറ്റി പ്രതിബാധിക്കുന്ന വകുപ് ഏതാണ്?
    BNSS 39(1) അനുസരിച്ച്, ഒരു വ്യക്തിയെ പോലീസ് ഏത് സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാം?
    BNSS ലെ സെക്ഷൻ 43 ൽ എത്ര ഉപ വകുപ്പുകളുണ്ട് ?

    BNSS Section 37 പ്രകാരം ശരിയായ പ്രസ്താവനകൾ ഏവ?

    1. അറസ്റ്റു ചെയ്ത വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കണം.
    2. അറസ്റ്റു ചെയ്തവരുടെ വിവരങ്ങൾ ജില്ലാ ആസ്ഥാനങ്ങളിലും എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രദർശിപ്പിക്കേണ്ടതില്ല.
    3. ഡിജിറ്റൽ രീതിയിൽ പ്രതികളുടെ വിവരങ്ങൾ സംഭരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന് BNSS സെക്ഷൻ 37 നിർദ്ദേശിക്കുന്നു.
    4. അറസ്റ്റു ചെയ്തവരുടെ പേരുകളും വിലാസവും ചാർജ് ചെയ്‌ത കുറ്റകൃത്യത്തിന്റെ സ്വഭാവവും പോലീസിന്റെ സ്വകാര്യ രേഖകളിൽ മാത്രം സൂക്ഷിക്കേണ്ടതാണ്.