App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 60

Bസെക്ഷൻ 61

Cസെക്ഷൻ 59

Dസെക്ഷൻ 58

Answer:

D. സെക്ഷൻ 58

Read Explanation:

BNSS- Section-58

person arrested not to be detained more than 24 hours [അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് ]

  • ഒരു പോലീസ് ഉദ്യാഗസ്ഥനും വാറൻ്റ്, ഇല്ലാതെ അറസ്‌റ്റ് ചെയ്‌ത വ്യക്തിയെ കേസിന്റെ എല്ലാ സാഹചര്യങ്ങളിലും ന്യായമായതിനേക്കാൾ കൂടുതൽ കാലത്തേക്ക് കസ്‌റ്റഡിയിൽ സൂക്ഷിക്കാൻ പാടില്ലാത്തതും, കൂടാതെ section - 187 പ്രകാരം ഒരു മജി‌സ്ട്രേറ്റിൻ്റെ പ്രത്യേക ഉത്തരവിന്റെ അഭാവത്തിൽ, അറസ്‌റ്റു ചെയ്‌ത സ്ഥലത്തുനിന്ന് കോടതിയിലേക്കുള്ള അധികാരപരിധി ഉണ്ടെങ്കിലും ഇല്ലെങ്കിലും യാത്രയ്ക്ക് ആവശ്യകരമായ സമയം കൂടാതെ , 24 മണിക്കൂറിൽ കവിയുവാൻ പാടില്ലാത്തതുമാകുന്നു.


Related Questions:

സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?

താഴെപറയുന്നതിൽ BNSS ലെ സെക്ഷൻ 64 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. എല്ലാ സമൻസുകളും, ഒരു പോലീസ് ഉദ്യോഗസ്ഥനോ , സ്റ്റേറ്റ് ഗവൺമെന്റോ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി, സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ, മറ്റു പബ്ലിക് സെർവ്വന്റോ നടത്തേണ്ടതാകുന്നു.
  2. സമൻസ് പ്രായോഗികമാണെങ്കിൽ, സമൻസിൻ്റെ തനിപകർപ്പുകളിലൊന്ന്[duplicate ] അയാൾക്ക് കൈമാറുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടാണ്. എന്നാൽ, കോടതി മുദ്രയുടെ ചിത്രം ഉൾക്കൊള്ളുന്ന സമൻസുകൾ ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ സംസാന ഗവൺമെൻ്റ് നിയമങ്ങൾ മുഖേന നൽകുന്ന രീതിയിലും നൽകേണ്ടതാണ്.
  3. അപ്രകാരം നേരിട്ട് സമൻസ് നടത്തപ്പെടുന്ന ഏതൊരാളും, നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ, മറ്റൊരു ഡ്യൂപ്ലിക്കേറ്റിൻ്റെ പിൻഭാഗത്ത് അതിനുള്ള രസീതിൽ ഒപ്പിടേണ്ടതാണ്.

    സെക്ഷൻ 72 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 72 (1) - ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറന്റും രേഖാമൂലമുള്ളതായിരിക്കുകയും, അത്തരം കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിടുകയും കോടതിയുടെ മുദ്ര വഹിക്കുന്നതും ആയിരിക്കേണ്ടതാണ്.
    2. 72(2) - അത്തരത്തിലുള്ള ഓരോ വാറന്റും അത് പുറപ്പെടുവിച്ച കോടതി അത് റദ്ദാക്കുന്നത് വരെയോ, അല്ലെങ്കിൽ അത് നടപ്പിലാക്കുന്നത് വരെയോ പ്രാബല്യത്തിലിരിക്കുന്നതാണ്.
      ചിലവസ്തു‌ക്കൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് ഉള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?