അന്യായമായി തടഞ്ഞുവയ്ക്കപ്പെട്ട ആളുകൾക്കുള്ള പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 101
Bസെക്ഷൻ 102
Cസെക്ഷൻ 100
Dസെക്ഷൻ 103
Answer:
C. സെക്ഷൻ 100
Read Explanation:
BNSS-Section-100 -Search for persons wrongfully confined (അന്യായമായി തടഞ്ഞുവയ്ക്കപ്പെട്ട ആളുകൾക്കുള്ള പരിശോധന)
തടഞ്ഞുവയ്ക്കൽ കുറ്റമായി തീരുന്ന സാഹചര്യങ്ങളിൽ ഏതെങ്കിലും ആളെ തടഞ്ഞുവച്ചിട്ടുള്ളതായി ഏതെങ്കിലും ജില്ലാ മജിസ്ട്രേറ്റിനോ, സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോ, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനോ, വിശ്വസിക്കുവാൻ കാരണമുണ്ടെങ്കിൽ, അദ്ദേഹത്തിന് സെർച്ച് വാറൻ്റ് പുറപ്പെടുവിക്കാവുന്നതും, ആർക്കാണോ ആ വാറൻ്റ് അധികാരപ്പെടുത്തിക്കൊടുത്തിട്ടുള്ളത്, അയാൾ അങ്ങനെ തടഞ്ഞുവയ്ക്കപ്പെട്ട ആൾക്കുവേണ്ടി പരിശോധന നടത്തേണ്ടതും,
അങ്ങനെയുള്ള പരിശോധന ആ വാറൻ്റിന് അനുസൃതമായി ചെയ്യേണ്ടതും, ആളെ കണ്ടുകിട്ടിയാൽ അയാളെ ഉടനടി ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ കൊണ്ടുചെല്ലേണ്ടതും, അദ്ദേഹം ആ സാഹചര്യത്തിൽ ഉചിതമെന്ന് തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാകുന്നു.