App Logo

No.1 PSC Learning App

1M+ Downloads
അറസ്‌റ്റിനെ കുറിച്ച് ബന്ധുവിനെ അറിയിക്കാൻ അറസ്‌റ്റ് ചെയ്യുന്ന വ്യക്തിയുടെ ബാധ്യതയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 48

Bസെക്ഷൻ 49

Cസെക്ഷൻ 50

Dസെക്ഷൻ 51

Answer:

A. സെക്ഷൻ 48

Read Explanation:

BNSS Section-48 - Obligation of person making arrest to inform about arrest etc... relative [അറസ്‌റ്റിനെ കുറിച്ച് ബന്ധുവിനെ അറിയിക്കാൻ അറസ്‌റ്റ് ചെയ്യുന്ന വ്യക്തിയുടെ ബാധ്യത.]

  • 48(1) - ഈ സൻഹിതയിൻ കീഴിൽ - അറസ്റ്റ് നടത്തുന്ന പോലീസ് ഉദ്യേദ്യാഗസ്ഥനോ മറ്റു വ്യക്തിയോ ഉടൻ തന്നെ അറസ്റ്റിനെയും അറസ്റ്റ് ചെയ്‌തിരിക്കുന്ന സ്ഥലത്തെയും കുറിച്ചുള്ള വിവരങ്ങൾ അയാളുടെ ബന്ധുവിനോ സുഹൃത്തിനോ ,

  • അല്ലെങ്കിൽ വെളിപ്പെടുത്താവുന്ന മറ്റു വ്യക്തികൾക്കോ ഉടൻ വിവരം നൽകേണ്ടതാണ്. കൂടാതെ അത്തരം വിവരങ്ങൾ ജില്ലയിലെ നിയുക്ത പോലീസ് ഓഫീസർക്കും നൽകേണ്ടതാണ്.

  • 48(2) - പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്ത വ്യക്തിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നാൽ 1-ാം ഉപവകുപ്പിന് കീഴിലുള്ള അവകാശങ്ങൾ അയാളെ അറിയിക്കേണ്ടതാണ്.

  • 48(3) - അത്തരത്തിലുള്ള ആളുടെ അറസ്‌റ്റിനെക്കുറിച്ച് ആരെയാണ് അറിയിച്ചിരിക്കുന്നതെന്ന് എന്ന വിവരം സംസ്ഥാന സർക്കാർ ഇതിനായി സജ്ജീകരിച്ചിട്ടുള്ള ചട്ടങ്ങൾ പ്രകാരം സ്റ്റേഷനിൽ സൂക്ഷിക്കുന്ന ഒരു പുസ്‌തകത്തിൽ രേഖപ്പെടുത്തേണ്ടതാണ്.

  • 48(4) - അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ സംബന്ധിച്ച് ഉപവകുപ്പ് (2),(3) എന്നിവയുടെ ആവശ്യകതകൾ പാലിച്ചിട്ടുണ്ടെന്ന് സ്വയം ബോധ്യപ്പെടേണ്ടത് അറസ്‌റ്റിലായ വ്യക്തിയെ ഹാജരാക്കുന്ന മജിസ്‌ട്രേറ്റിൻ്റെ കടമയാണ്.


Related Questions:

അറസ്റ്റിലായ ആളുടെ തിരിച്ചറിയലിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
സാക്ഷികളെ പോലീസ് വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട BNSS ലെ സെക്ഷൻ ഏത് ?
വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
കൊഗ്‌നൈസബിൾ കേസുകളിലെ വിവരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?