App Logo

No.1 PSC Learning App

1M+ Downloads
അവിവാഹിതരായ അമ്മമാരുടേയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aശരണ്യ

Bസ്നേഹ സ്‌പർശം

Cആശ്വാസനിധി

Dസഹായഹസ്‌തം

Answer:

B. സ്നേഹ സ്‌പർശം

Read Explanation:

സ്നേഹ സ്‌പർശം

  • അവിവാഹിതായ, അഗതികളായ അമ്മമാർക്ക് ധനസഹായം നൽകുന്നതിനായി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹ സ്പർശം.
  • പ്രതിമാസം 2000 രൂപ വരെ ധനസഹായം നൽകി ഇവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.
  • ചൂഷണങ്ങളിലൂടെ അമ്മമാരായ അവിവാഹിതരും കുഞ്ഞുങ്ങൾ നിലവിലുള്ളവരുമായിരിക്കണം അപേക്ഷകർ.
  • 65 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
  • നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവർക്കോ, മറ്റ് പെൻഷനുകൾ ലഭിക്കുന്നവർക്കോ ഈ ആനുകൂല്യം ലഭിക്കില്ല.

Related Questions:

മുതിർന്ന പൗരൻമാർക്ക് നല്ല ആരോഗ്യം ,പങ്കാളിത്തം ,ജീവിത നിലവാരം ഉറപ്പാക്കൽ എന്നിവക്കായി എല്ലാ പഞ്ചായത്തുകളെയും വയോജന സൗഹൃദമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന വയോജന നയം 2013 (കേരളം )മായി ബന്ധപ്പെട്ട പുതിയ സംരംഭം
സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ സ്ഥാപനം ?
2023 ആഗസ്റ്റിൽ ആതിദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?