Challenger App

No.1 PSC Learning App

1M+ Downloads
"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്നാരംഭിക്കുന്ന പ്രശസ്തമായ വാക്കുകൾ ആരുടേതാണ്?

Aവിൻസ്റ്റൺ ചർച്ചിൽ

Bമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

Cമഹാത്മാഗാന്ധി

Dമാർട്ടിൻ നിമോയ്ളർ

Answer:

D. മാർട്ടിൻ നിമോയ്ളർ

Read Explanation:

  • "അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്ന് തുടങ്ങുന്ന പ്രസിദ്ധമായ വാക്കുകൾ ജർമ്മൻ ലൂഥറൻ പാസ്റ്റർ മാർട്ടിൻ നിമോയ്ളറുടെ "ആദ്യം അവർ വന്നു" എന്ന കവിതയിൽ നിന്നാണ്.
  • രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ നടത്തിയിരുന്ന ക്രൂരതയെക്കുറിച്ച് വെളിച്ചം വീശുന്നതാണ് ഈ കവിത 

 ജർമൻ പുരോഹിതൻ പാസ്റ്റർ മാർട്ടിൻ നിമോയ്ളറിന്റെ വാക്കുകൾ :

"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു. ഞാനൊരു സോഷ്യലിസ്റ്റല്ലാത്തതുകൊണ്ട് അപ്പോൾ പ്രതിഷേധിച്ചില്ല.

പിന്നീടവർ വന്നത് ട്രേഡ് യൂണിയൻകാരെ തിരക്കിയായിരുന്നു. ഒരു ട്രേഡ് യൂണിയൻകാരനല്ലാത്തതിനാൽ ഞാൻ പ്രതിഷേധിച്ചില്ല.

പിന്നീടവർ വന്നത് ജൂതരെ തേടിയായിരുന്നു. ഒരു ജൂതനല്ലാത്തതിനാൽ ഞാനപ്പോഴും പ്രതിഷേധിച്ചില്ല

ഒടുവിൽ അവർ വന്നത് എന്നെത്തേടിയായിരുന്നു.
അപ്പോൾ എനിക്കു വേണ്ടി പ്രതിഷേധിക്കാൻ മറ്റാരും ബാക്കിയുണ്ടായിരുന്നില്ല"


Related Questions:

രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം ഏത് ?
സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?
സ്പെയ്നിലെ പ്രമുഖ ഫാസിസ്റ്റ് പാർട്ടിയായിരുന്ന 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്)യുടെ സ്ഥാപകൻ ആരായിരുന്നു?
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?