App Logo

No.1 PSC Learning App

1M+ Downloads
അർജൻ്റീന, ചിലി തുടങ്ങിയ രാജ്യങ്ങളെ വിദേശ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ നേതൃത്വം നൽകിയ നേതാവ്?

Aജോസ് ഡി സാൻ മാർട്ടിൻ

Bഫ്രാൻസിസ്കോ ഡി മിറാൻഡ

Cമിഗുവൽ ഹിഡാൽഗോ

Dടൗസെൻ്റ് ലൂവെർചർ

Answer:

A. ജോസ് ഡി സാൻ മാർട്ടിൻ

Read Explanation:

ജോസ് ഡി സാൻ മാർട്ടിൻ

  • സൈമൺ ബോളിവർ ദക്ഷിണ അമേരിക്കയുടെ ഉത്തര ഭാഗങ്ങളിൽ ദേശീയ വിപ്ലവം നയിച്ചപ്പോൾ ദക്ഷിണ മേഖലയിലെ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുത്തത് ജോസ് ഡി സാൻ മാർട്ടിൻ ആയിരുന്നു.
  • അർജന്റീനയിൽ ആയിരുന്നു  ഇദ്ദേഹത്തിന്റെ ജനനം.
  • പെറുവിന്റെ  സൈന്യത്തിൻ്റെ നേതൃത്വം ലഭിച്ച അദ്ദേഹം 1815-1816 ൽ ആൻഡീസ് സൈന്യം എന്ന പുതിയൊരു സൈന്യത്തെ സജ്ജീകരിക്കുകയും സ്പെയിനിനെതിരെ യുദ്ധം ചെയ്യുകയും ചെയ്തു.
  • ചിലിയിൽ മെയിപ്പോ എന്ന സ്ഥലത്ത് വെച്ച് സ്പാനിഷ് സൈനത്ത് നിർണായകമായി പരാജയപ്പെടുത്തുകയുണ്ടായി, ഈ യുദ്ധം ചിലിയെ സ്വതന്ത്രമാക്കി.
  • മെയിപ്പോയിലെ വിജയത്തിനുശേഷം സാൻ മാർട്ടിൻ തൻ്റെ സൈന്യത്തെ നയിച്ച്  പെറുവിന്റെ തലസ്ഥാനമായ ലിമയിൽ പ്രവേശിപ്പിച്ചു.
  • എന്നാൽ സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ  പെറു സ്വതന്ത്ര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടിരുന്നു 
  • ഇതോടെ ജോസ് ഡി സാൻ മാർട്ടിൻ, ബോളിവറുടെ അധികാരം അംഗീകരിക്കുകയും പിൻ വാങ്ങുകയും ചെയ്തു.

Related Questions:

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ?
"ദി ഹൈറ്റ്‌സ് ഓഫ് മാച്ചു പിച്ചു" എന്ന കൃതിയുടെ രചയിതാവ് ആരാണ്?
ക്രിസ്റ്റഫർ കൊളംബസ് വടക്കേ അമേരിക്കയിലെ ജനങ്ങളെ വിശേഷിപ്പിച്ച പേരെന്ത്?
1821-ൽ നടന്ന കോൺഗ്രസ് ഓഫ് കുക്കുട്ടയിൽ ഗ്രാൻ കൊളംബിയയുടെ പ്രസിഡൻ്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?

യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് താഴെ പറയുന്നവയിൽ നിന്ന് കണ്ടെത്തുക:

1.ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു

2.സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു

3.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.

4.യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.