App Logo

No.1 PSC Learning App

1M+ Downloads
ആഭരണ പ്രിയയായ മകൾ ക്ലാസിൽ ഒന്നാമതെത്തിയാൽ അവൾക്ക് ഒരു പുതിയ നെക്ലേസ് വാങ്ങിത്തരാമെന്ന് ഒരു അമ്മ വാഗ്ദാനം ചെയ്യുന്നു - ഇത് :

Aഅധ്യാപന സാങ്കേതികത

Bബാഹ്യ ഉത്തേജനം

Cആധിപത്യം

Dഫീഡ്ബാക്ക്

Answer:

B. ബാഹ്യ ഉത്തേജനം

Read Explanation:

ആന്തരികവും ബാഹ്യവുമായ അഭിപ്രേരണ (Intrinsic  and Extrinsic  Motivation )

അഭിപ്രേരണ രണ്ടുതരം 

  • ആന്തരിക പ്രേരണ 
  • ബാഹ്യ പ്രേരണ 

ആന്തരിക പ്രേരണ

  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു 
  • ആന്തരിക അഭിപ്രേരണയുള്ള വ്യക്തി ഒരു പ്രവർത്തിയിൽ ഏർപ്പെടുന്നത് അയാൾ അതിൽ പ്രകൃത്യാ തല്പരനായതുകൊണ്ടും അത് ചെയ്യുക വഴി അയാൾക്ക് സംതൃപ്തി ലഭിക്കുന്നത് കൊണ്ടുമാണ്. ഉദാഹരണം ;ഫുഡ്ബോൾ കളിക്കാർ ഫുഡ്ബോൾ കളിക്കുന്നത് .

ബാഹ്യ അഭിപ്രേരണ 

  • വ്യക്തിക്കും പ്രവർത്തനത്തിനും ബാഹ്യമായ അവസ്ഥയാണ് 
  • ഇതിൽ സംതൃപ്തിയുടെ ഉറവിടം പ്രവർത്തനത്തിന് ഉള്ളതല്ല 
  • അഭിപ്രേരണക്ക്  പ്രവർത്തനവുമായി ധർമ്മ പരമായി ബന്ധമല്ല . ഉദാഹരണം ; പരീക്ഷ പാസ്സാവാൻ പുസ്തകം വായിക്കുന്നത് 
  • കുട്ടി എന്തെങ്കിലും പഠിക്കുന്നത് പഠനത്തിന് വേണ്ടിയല്ല മറിച്ചു ബാഹ്യമായ ഏതോ പ്രതിഫലം ലഭിക്കാൻ വേണ്ടിയാണ് 
  • ആന്തരിക പ്രേരണയിൽ സ്വാഭാവികമായ ആവേശവും ഉത്തേജനവും അന്തര്ഭവിച്ചിട്ടുണ്ട് .അതിനാൽ ബാഹ്യ പ്രേരണയെക്കാൾ മെച്ചപ്പെട്ട ഫലം നൽകുന്നു 
  • പഠനത്തിനോട് അനുകൂലമായ മനോഭാവം സൃഷ്ട്ടിക്കാൻ ആന്തരിക അഭിപ്രേരണ മൂലം സാധിക്കും 

Related Questions:

ഒരു വസ്തുവിന്റെയോ പ്രതിഭാസത്തിന്റെയോ ധർമ്മം നിശ്ചയിക്കുന്നത് അതിൻറെ ഘടനയാണ്. അതിനാൽ വസ്തുവിന്റെ ധർമ്മങ്ങൾ വിശദീകരിക്കണം എങ്കിൽ അതിൻറെ ഘടനയെ കുറിച്ച് പഠിക്കേണ്ടതുണ്ട്.ഏത് മനശാസ്ത്ര വീക്ഷണം ആണിത്?
ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതി യുടെ കർത്താവ്
ഒരു അധ്യാപിക ക്ലാസ്സിൽ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം പറഞ്ഞു കൊടുക്കാറില്ല. പകരം അവർ ഉത്തരം പറയാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ഗ്രൂപ്പ് ചർച്ച നടത്തുകയുമാണ് പതിവ്. ഈ സമീപനത്തിൽ പ്രതിഫലിക്കുന്ന ഉദ്ദേശം എന്ത് ?
ശാസ്ത്രപഠനത്തിനും ഗവേഷണത്തിനും കൂടുതൽ അനുയോജ്യമായ പഠനരീതി ?
അസാധാരണ കഴിവുള്ള കുട്ടികൾക്ക് നൽകാവുന്ന സമ്പുഷ്ടീകരണ പദ്ധതികളാണ് ?