App Logo

No.1 PSC Learning App

1M+ Downloads
ആവശ്യം നിറവേറ്റാതെ വരുമ്പോഴുണ്ടാകുന്ന താൽക്കാലിക അവസ്ഥയെ ഹാൾ വിശേഷിപ്പിച്ചത് ?

Aമോട്ടീവ്

Bഡിസയർ

Cഡ്രൈവ്

Dവിൽ

Answer:

C. ഡ്രൈവ്

Read Explanation:

പ്രബലന സിദ്ധാന്തം (Reinforcement Theory) - Clark Leonard Hull (1884-1952)

  • അമേരിക്കൻ മനശാസ്ത്രജ്ഞൻ 
  • ഫലനിയമവും (Law of effect) അനുബന്ധന തത്വങ്ങളും ചേർന്നതാണ് ഹള്ളിന്റെ പ്രബലന സിദ്ധാന്തം.
  • അവശ്യ ന്യൂനീകരണ സിദ്ധാന്തം (Need Reduction / Drive Reduction Theory) എന്ന് അറിയപ്പെടുന്നു. 
  • ഹള്ളിന്റെ അഭിപ്രായത്തിൽ നിലവിലുള്ള S.R ബന്ധങ്ങൾ ശക്തിപ്പെടുന്നത് ഫലനിയമത്തിന്റെ (Law of effect) അടിസ്ഥാനത്തിലുള്ള ശ്രമ പരാജയ (Trial and error) പഠനം വഴിയും പുതിയ S-R ബന്ധം സൃഷ്ടിക്കപ്പെടുന്നത് അനുബന്ധനം വഴിയുമാണ്. 
  • ഈ സിദ്ധാന്ത പ്രകാരം ആവശ്യ ന്യൂനീകരണം (Need Reduction) S-R ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
    • ഉദാ: ദാഹിക്കുമ്പോൾ വെള്ളം കിട്ടിയാൽ വെള്ളം കുടിക്കുക എന്ന ആവശ്യം ന്യൂനീകരിക്കപ്പെടുന്നു.
  • S-R ബന്ധങ്ങളുടെ ശക്തി 4 ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു :
    1. ഡ്രൈവ് (Drive)
    2. സമ്മാനിത അഭിപ്രേരണ (Incentive Motivation)
    3. സുദൃഢ ശീലം (Habit Strength)
    4. ഉദ്ദീപന ശേഷി (Excitatory Potential)

 


Related Questions:

According to B.F. Skinner, what does motivation in school learning involve?
ഒരു നിർദിഷ്ട ചോദകത്തിന് ഒന്നിൽ കൂടുതൽ സമാന പ്രതികരണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് വിളിക്കപ്പെടുന്നത് ?
വ്യവഹാരവാദത്തിൻ്റെ ഉപജ്ഞാതാവ്?

The main hindrance of transfer of learning is

  1. child centered class room
  2. teacher centered classroom
  3. inclusive classroom
  4. motivation
    Which psychologist is associated with the Hierarchy of Needs theory, proposing that individuals are motivated to fulfill needs ranging from survival to self-actualization?