ആവർധനത്തിൻ്റെ ( Magnification) യൂണിറ്റ് എന്താണ് ?
Aഡയോപ്റ്റർ
Bമീറ്റർ
Cഹെഡ്സ്
Dയൂണിറ്റ് ഇല്ല
Answer:
D. യൂണിറ്റ് ഇല്ല
Read Explanation:
- ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ
- ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ
- ആവർധനം - പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതം
- ആവർധനത്തിന് യൂണിറ്റില്ല
- കോൺവെക്സ് ദർപ്പണമുണ്ടാക്കുന്ന മിഥ്യാ പ്രതിബിംബം വസ്തുവിനെ അപേക്ഷിച്ച് ചെറുതായിരിക്കും
- കോൺകേവ് ദർപ്പണമുണ്ടാക്കുന്ന മിഥ്യാ പ്രതിബിംബം വസ്തുവിനെ അപേക്ഷിച്ച് വലുതായിരിക്കും
- കോൺവെക്സ് ദർപ്പണത്തിൽ വസ്തുവിന്റെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബത്തിന്റെ സ്ഥാനം പോളിനും മുഖ്യഫോക്കസിനുമിടയിൽ ആയിരിക്കും
- വസ്തു വളരെ അകലത്തിലായിരിക്കുമ്പോൾ കോൺകേവ് ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നത് ഫോക്കസിൽ ആയിരിക്കും