App Logo

No.1 PSC Learning App

1M+ Downloads
ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾ ഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് എന്തിനാണ് ?

Aഡ്രിപ്പ് ബോട്ടിലിന്റെ താപ വ്യത്യാസം തരണം ചെയ്യുവാൻ

Bഡ്രിപ്പ് ബോട്ടിലിന്റെ മർദ്ദ വ്യത്യാസം തരണം ചെയ്യുവാൻ

Cസൂചി ആരുടെയും ദേഹത്ത് തട്ടാതിരിക്കുവാൻ

Dഡ്രിപ്പ് ബോട്ടിലിന്റെ സാന്ദ്രത വ്യത്യാസം തരണം ചെയ്യുവാൻ

Answer:

B. ഡ്രിപ്പ് ബോട്ടിലിന്റെ മർദ്ദ വ്യത്യാസം തരണം ചെയ്യുവാൻ

Read Explanation:

Note:

  • ഡ്രിപ്പ് ബോട്ടിലിന്റെ മുകളിൽ ഒരു ഇഞ്ചക്ഷൻ സൂചി ഉറപ്പിച്ചില്ലെങ്കിൽ, മരുന്ന് രോഗിയുടെ ശരീരത്തിലേക്ക് കയറുകയില്ല.
  • കാരണം ഡ്രിപ്പ് ബോട്ടിലിനുള്ളിലെ മർദ്ദം, അന്തരീക്ഷ മർദ്ദത്തേക്കാൾ കുറവാണ്.
  • ഒരു ഇഞ്ചക്ഷൻ സൂചി മുകളിൽ ഉറപ്പിക്കുമ്പോൾ, ദ്വാരത്തിലൂടെ കുപ്പിയ്ക്കുള്ളിൽ വായു പ്രവേശിക്കുകയും മരുന്ന് ശരീരത്തിലേക്ക് കയറുകയും ചെയ്യുന്നു. 

Related Questions:

അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് ?
വിമാനം പറന്ന് ഉയരുന്നതും, കാറുകളുടെ എയറോഡൈനാമിക് ഘടന എന്നിവയിൽ പ്രയോജനപ്പെടുത്തുന്ന തത്ത്വം ഏത് ?
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു ഈ തത്ത്വം വിശദീകരിച്ചത് ആരാണ് ?
ആദ്യമായി ബാരോമീറ്റർ നിർമിച്ചു അന്തരീക്ഷമർദ്ദം അളന്നത് ആരാണ് ?