App Logo

No.1 PSC Learning App

1M+ Downloads
ആൽക്കൈനുകൾക്ക് പേര് നൽകുന്നതിന് കാർബൺ ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലത്തോടൊപ്പം --- എന്ന പ്രത്യയം ചേർക്കുന്നു.

Aഈൻ (ene)

Bആൻ (ane)

Cഐൻ (yne)

Dഓൾ (ol)

Answer:

C. ഐൻ (yne)

Read Explanation:

ആൽക്കെയ്നുകളുടെ നാമകരണം

പദമൂലം + എയ്ൻ → ആൽക്കെയ്നിന്റെ പേര്

ഉദാഹരണം:

  • മീഥ് (Meth) + എയ്ൻ (ane) → മീഥെയ്ൻ (Methane)

  • ഈഥ് (Eth) + എയ്ൻ (ane) → ഈഥെയ്ൻ (Ethane)

ആൽക്കീനുകളുടെ നാമകരണം

പദമൂലം + ഈൻ → ആൽക്കീനിന്റെ പേര്

ഉദാഹരണം:

  • ഈഥ് (Eth) + ഈൻ (ene) → ഈഥീൻ (Ethene)

  • പ്രൊപ്പ് (Prop) + ഈൻ (ene) → പ്രൊപ്പീൻ (Propene)

ആൽക്കൈനുകളുടെ നാമകരണം:

പദമൂലം + ഐൻ → ആൽക്കെനിന്റെ പേര്

ഉദാഹരണം:

  • ഈഥ് (Eth) + ഐൻ (yne) → ഈഥൈൻ (Ethyne)

  • പ്രൊപ്പ് (Prop) + ഐൻ (yne) → പ്രൊപൈയ്ൻ (Propyne)

Screenshot 2025-01-31 at 1.43.33 PM.png

Related Questions:

ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് മണ്ണിൽ അകപ്പെട്ട സസ്യാവശിഷ്ടങ്ങളിൽ നടക്കുന്ന കാർബണൈസേഷന്റെ (carbonisation) ഫലമായി ലഭിക്കുന്ന മറ്റൊരു ഫോസിൽ ഇന്ധനമാണ് ---.
കാർബണിന്റെ ഇലക്ട്രോൺ വിന്യാസം
ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ് --- രൂപപ്പെടുന്നത്.
മൂലകങ്ങളുടെയും സംയുക്തങ്ങളുടേയും നാമകരണം, അറ്റോമിക മാസിന്റെയും, ഭൗതിക സ്ഥിരാങ്കങ്ങളുടേയും ഏകീകരണം, നൂതന പദങ്ങളുടെ അംഗീകാരം എന്നിങ്ങനെ നിരവധി വസ്തുതകൾ, ഏത് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത് ?