ഇംഗ്ലണ്ടിൽ 'ബിൽ ഓഫ് റൈറ്റ്സ്' നിലവിൽ വന്ന വർഷം ?
A1689
B1681
C1685
D1687
Answer:
A. 1689
Read Explanation:
♦ഇംഗ്ലണ്ടിൽ നടന്ന 'മഹത്തായ വിപ്ലവാ'നന്തരം രാജഭരണത്തിനു മേൽ പാർലമെൻ്റിൻ്റെ നിയന്ത്രണം നടപ്പിലാക്കിയത് പുതിയതായി നിർമ്മിച്ച നിയമങ്ങളുടെ ഒരു പരമ്പരയിലൂടെ ആയിരുന്നു. ♦ഇതിൽ സുപ്രധാനമായ അത് 1689 ലെ അവകാശനിയമം അഥവാ 'ബിൽ ഓഫ് റൈറ്റ്സ്' ആണ്. ♦തുടർന്ന് ഇംഗ്ലണ്ടിൽ മതസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യം എന്നിവ അനുവദിക്കപ്പെട്ടു എന്നാൽ ആംഗ്ലിക്കൻ മതവിശ്വാസികൾക്ക് മാത്രമേ കിരീടാവകാശി ആകുവാൻ കഴിയുമായിരുന്നുള്ളൂ. ♦ഈ നടപടികൾ കൊണ്ട് ഇംഗ്ലണ്ടിൽ ജനാധിപത്യ ഭരണക്രമം നടപ്പിലായില്ലെങ്കിലും ജനങ്ങൾക്ക് സ്വാതന്ത്ര്യവും പാർലമെൻറ് പരമാധികാരവും ലഭിച്ചു.