App Logo

No.1 PSC Learning App

1M+ Downloads
ഇദ്ദിനെ നിയന്ത്രിക്കാനായി മനുഷ്യനിലുള്ള പോലീസ് ശക്തിയാണ് .......... ?

Aഇദ്ദ്

Bഈഗോ

Cസൂപ്പർ ഈഗോ

Dബോധമനസ്സ്

Answer:

B. ഈഗോ

Read Explanation:

  • വ്യക്തിത്വ ഘടന 3 മുഖ്യ വ്യവസ്ഥകളായ ഇദ്ദ്,  ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നതാണെന്ന് ഫ്രോയ്ഡ് പറയുന്നു. 

അഹം / ഈഗോ (Ego)

  • യാഥാർഥ്യ തത്വത്തിൽ പ്രവർത്തിക്കുന്നു. 
  • ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ടമായ സത്യങ്ങളെയും വേർതിരിച്ചറിയാൻ ഈഗോയ്ക്ക് കഴിയുന്നു. 
  • ഇദ്ദിനെ നിയന്ത്രിക്കാനായി മനുഷ്യനിലുള്ള പോലീസ് ശക്തിയാണ് ഈഗോ. 
  • ഇദ്ദ് ആത്മനിഷ്ഠമായ അനുഭവങ്ങളെ മാത്രം പരിഗണിക്കുമ്പോൾ ഈഗോ ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ഠമായ ശരികളെയും വേർതിരിച്ചറിയുന്നു.  അതുകൊണ്ടാണ് മനുഷ്യ മനസ്സിലെ "പോലീസ് ഫോഴ്സ്" ആയും "വ്യക്തിത്വത്തിൻ്റെ പാലകൻ (Executive of personality)" ആയും ഈഗോയെ കണക്കാക്കുന്നത്. 
  • സൂപ്പർ ഈഗോയുടെ സമ്മർദ്ദങ്ങളിൽ നിന്ന് വ്യക്തിയെ സന്തുലനത്തോടെ സംരക്ഷിക്കുന്നത് ഈഗോ ആണ്. 

Related Questions:

പ്രകരണ സംപ്രത്യക്ഷണ പരീക്ഷയുടെ നിർമ്മാതാവ് ആരാണ്?

ചുവടെ തന്നിരിക്കുന്നവയിൽ വിഷാദരോഗത്തിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

  1. അസ്വസ്ഥത
  2. പിരിമുറുക്കം 
  3. ഉൾവലിയൽ
വിനിവർത്തനം എന്ന പലായന തന്ത്രം ഒരു കുട്ടിയിൽ കാണുവാൻ ഇടയായാൽ അധ്യാപകൻ മനസ്സിലാക്കേണ്ടത് ?
പ്രസിദ്ധ മനശാസ്ത്രജ്ഞനായ ഫ്രോയ്ഡിന്റെ സിദ്ധാന്തമനുസരിച്ച് മനസ്സിൻറെ മൂന്ന് അവസ്ഥകളിൽ പെടാത്തത് ഏത് ?
'മോട്ടിവേഷൻ ആൻഡ് പേഴ്സണാലിറ്റി' എന്ന ഗ്രന്ഥം ആരുടേതാണ് ?