App Logo

No.1 PSC Learning App

1M+ Downloads
ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് വിശദീകരിച്ച മനശാസ്ത്രജ്ഞൻ ആര് ?

Aഎറിക് എറിക്സൺ

Bബ്രൂണർ

Cസിഗ്മണ്ട് ഫ്രോയ്ഡ്

Dസ്കിന്നർ

Answer:

C. സിഗ്മണ്ട് ഫ്രോയ്ഡ്

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic Theory)

  • ആസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിൻറെ ആവിഷ്കർത്താവ്.
  • ബോധതലമല്ല മറിച്ച് അബോധതലമാണ് ശരിയായ യാഥാർഥ്യം എന്ന് അദ്ദേഹം കരുതി. 
  • അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 
  • ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 
  • കാൾ യുങ്ങ്, ആൽഫ്രെഡ് അഡ്‌ലർ എന്നിവരാണ് മറ്റു വക്താക്കൾ. 

 


Related Questions:

അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയത്തിനായി ഒന്നിച്ച് സൂക്ഷിക്കു ന്നതാണ് :
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തിലെ വദനഘട്ടത്തിലെ കാമോദീപക മേഖല ?
വ്യക്തിക്ക് പൂർണമായ ബോധം ഇല്ലാത്തതും എന്നാൽ പെട്ടെന്നു തന്നെ ബോധതലത്തിൽ കൊണ്ടുവരാവുന്നതുമായ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യ മനസിന്റെ തലം :
ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന അനുഭവങ്ങളും ആഗ്രഹങ്ങളും അബോധ മനസ്സിലേക്കു തള്ളിതാഴ്ത്തുന്നതിനെ പറയുന്നത് :

സ്ഥാനാന്തരണം എന്ന പ്രതിരോധ തന്ത്രത്തിന് ഉദാഹരണമേത് ?

  1. അധ്യാപകന്റെ ശിക്ഷ ലഭിച്ച കുട്ടി, വീട്ടിൽ വന്ന് സ്വന്തം അനുജനെ ആക്രമിക്കുന്നു.
  2. പ്രിൻസിപ്പാളിന്റെ വഴക്ക് കേട്ട ഉദ്യോഗസ്ഥൻ തിരിച്ച് ഒന്നും പ്രതികരിക്കാതെ വീട്ടിൽ വന്ന് ഭാര്യയെ വഴക്കു പറയുന്നു.
  3. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കോളേജ് വിദ്യാർത്ഥി കൈവിരലുകൾ വലിച്ചു കുടിക്കുന്നു.