App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന അനുഭവങ്ങളും ആഗ്രഹങ്ങളും അബോധ മനസ്സിലേക്കു തള്ളിതാഴ്ത്തുന്നതിനെ പറയുന്നത് :

Aമറവി

Bനിരസിക്കൽ

Cദമനം (റിപ്രെഷൻ)

Dമറച്ചുവെക്കൽ (സപ്രെഷൻ)

Answer:

C. ദമനം (റിപ്രെഷൻ)

Read Explanation:

ദമനം (റിപ്രെഷൻ)

  • ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള അനുഭവങ്ങളും, ഓർമ്മകളും, സഫലീകരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളും ഒക്കെ അബോധ മനസ്സിലേക്കു തള്ളി താഴ്ത്താറുണ്ട്, ഈ പ്രക്രിയ അറിയപ്പെടുന്നതാണ് ദമനം.
  • വ്യക്തിയുടെ വ്യവഹാര ശൈലിയും വ്യക്തിത്വവും നിർണയിക്കുന്നത് അബോധമനസ്സിൽ ഒളിച്ചുവച്ച ഇത്തരം ആഗ്രഹങ്ങളും അനുഭവങ്ങളും ആണെന്ന് ഫ്രോയ്ഡ് കരുതുന്നു. 

Related Questions:

മനസ്സിൻ്റെ വിവിധ തലങ്ങളായ ബോധതലം, അബോധതലം എന്നിവയെപ്പറ്റി പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?
ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ
............................ എന്നത് വ്യക്തിയുടെ വ്യവഹാരങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്ന അടിസ്ഥാന വ്യവസ്ഥകളോ പ്രഭാവങ്ങളോ ആണ്.
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ യാഥാർത്ഥ്യതത്വം (Reality principle) സന്മാർഗ്ഗതത്വം (Morality principle) എന്നിവ വ്യക്തിത്വത്തിന്റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവ ആണ് ?
"ജനിതക ഘടനയുടെ പ്രവർത്തന ഫലമായി ശരീരത്തിൽ ഉണ്ടാകുന്ന നൈസർഗ്ഗികവും പെട്ടെന്ന് ഉള്ളതുമായ മാറ്റങ്ങൾ ആണിത്"- ഇത് എന്തിനെ സൂചിപ്പിക്കുന്നു?